Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: റിഷി ഗ്രൂപ്പ് നല്‍കുന്ന ഏഴ് സ്‌നേഹവീടുകളുടെ താക്കോല്‍ദാനം വ്യാഴാഴ്ച; കൈമാറുന്നത് ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ

മാനന്തവാടി: മാനന്തവാടിയിലെ ഒണ്ടയങ്ങാടി എടപ്പടിയില്‍ സ്വന്തമായുള്ള അമ്പത് സെന്റ് സ്ഥലത്ത് റിഷി ഗ്രൂപ്പ് എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മ്മിച്ച് നല്‍കുന്ന ഏഴ് വീടുകളുടെ താക്കോല്‍ദാനം ജൂണ്‍ ആറിന് വ്യാഴാഴ്ച നടക്കും. ഫര്‍ണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം സജ്ജീകരിച്ചുകൊണ്ടാണ് വീടുകള്‍ കൈമാറുന്നത്. റിഷി ഗ്രൂപ്പ് ഉടമ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവിന്റെ അദ്ധ്യക്ഷ വഹിക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കിടപ്പു രോഗികള്‍ക്കുള്ള റേഡിയോ വിതരണ ഉദ്ഘാടനവും, സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പ്രമുഖരെ ആദരിക്കലും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉപഹാരസമര്‍പ്പണവും നടത്തും. മാനന്തവാടി മുനസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.ആര്‍.പ്രവീജ് ഫര്‍ണിച്ചറുകള്‍ കൈമാറും. സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സ്പന്ദനം ചികിത്സാനിധി കൈമാറ്റവും, മാനന്തവാടി എ.എസ്.പി. വൈഭവ് സക്സേന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍ നിര്‍വഹിക്കും. പതിവായി മഴക്കാലത്ത് വെള്ളം കയറി ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നവരും മാനദണ്ഡങ്ങള്‍ പ്രകാരം മറ്റെവിടെനിന്നും സഹായം കിട്ടാത്തവരെയുമാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്. ആകെ ലഭിച്ച നാല്‍പത്തിയഞ്ച് അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ ഏഴുപേരെ തിരഞ്ഞെടുത്തത്.

house-15597

നെസ്ലേ പോലുള്ള വന്‍കിട കമ്പനികള്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകമ്പനികള്‍ക്ക് മരുന്ന് അയക്കാനുള്ള കവറുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് റിഷി ഗ്രൂപ്പ്. മലയാളിയായ മാനന്തവാടി സ്വദേശി കൊയിലേരി വടക്കേല്‍ ജോസഫ് ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ 5000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്തുവരുന്നുണ്ട്. ഏകദേശം അഞ്ഞൂറ് കോടി രൂപയുടെ വാര്‍ഷിക അറ്റാദായമുള്ള കമ്പനി കൂടിയാണ് റിഷി ഗ്രൂപ്പ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനന്തവാടി ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സ്പന്ദനത്തിന്റെ രക്ഷാധികാരി കൂടിയായ ജോസഫ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പ്രതിവര്‍ഷം ഒന്നര കോടി രൂപയുടെ കാരുണ്യസേവന പ്രവര്‍ത്തനങ്ങളാണ് വയനാട്ടില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

നിര്‍ദ്ധന രോഗികള്‍ക്ക് ഭക്ഷണം, ഡയാലിസിസ് യൂണിറ്റിലെ ജീവനക്കാരുടെ ശമ്പളം, പാവപ്പെട്ട രോഗികള്‍ക്ക് മാസം അമ്പതിനായിരം രൂപയുടെ മരുന്ന് എന്നിവയടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സ്പന്ദനത്തിന്റെ പേരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2007-ല്‍ ബറോഡയിലാണ് റിഷി ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ അവിടെ രണ്ട് യൂണിറ്റുകള്‍ കൂടാതെ മൈസൂരുവിലെ ആറ് യൂണിറ്റുകളും ഉള്‍പ്പെടെ ഈ കമ്പനിയില്‍ നിന്ന് മുപ്പത്തിയാറ് വിദേശരാജ്യങ്ങളിലേക്ക് പാക്കിംഗ് ഉല്‍പന്ന കയറ്റുമതി നടത്തിവരുന്നുണ്ട്. കേരളത്തിന് പുറമെ കര്‍ണാടകത്തിലും, ഗുജറാത്തിലും റിഷി ഗ്രൂപ്പ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പുല്‍പ്പള്ളി, പൂഴിക്കോട് എന്നിവിടങ്ങളിലും റിഷി ഗ്രൂപ്പ് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+