വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎംസിസിയുടെ ആംബുലന്‍സിന് നേരെ കവര്‍ച്ചാ ശ്രമം; പണവും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു

Google Oneindia Malayalam News

ബെംഗ്‌ളൂരു: ബെംഗ്‌ളൂരു കെഎംസിസിയുടെ ആംബുലന്‍സിന് നേരെ കവര്‍ച്ചാ ശ്രമം. കോഴിക്കോട് നിന്നും ബെംഗ്‌ളൂരുവിലേക്ക് പോകവെയായിരുന്ന കവര്‍ച്ചാ ശ്രമം. കവര്‍ച്ചക്കാര്‍ ആംബുലന്‍സ് തടഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ സൈറന്‍ മുഴക്കുകയും പൊലീസ് എത്തുകയുമായിരുന്നു. അപ്പേഴേക്കും സംഘം സ്ഥലം വിട്ടു. സംഘത്തിലെ ആരേയും തിരിഞ്ഞറിഞ്ഞിട്ടില്ല.

tobbery

മൈസൂരിലെത്താന്‍ 10 കിലോ മീറ്ററുള്ളപ്പോഴാണ് കവര്‍ച്ചാ സംഘം ആംബുലന്‍സിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കാറിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം ആംബുലന്‍സ് തടയുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. രോഗിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് മടങ്ങിവെയായിരുന്നു ആംബുലന്‍സ്.

റേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമിറേറ്റിങ്: ഇത്തവണയും ഒന്നാമന്‍ ഏഷ്യാനെറ്റ് ന്യൂസ്, പിറകോട്ടടിച്ച് 24, ജനത്തെ തോല്‍പിച്ച് മാതൃഭൂമി

ആംബുലന്‍സിന് മുന്നില്‍ നിര്‍ത്തിയ കവര്‍ച്ചാസംഘം ഡ്രൈവറോട് പണവും മൊബൈല്‍ ഫോണും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറായ ഹനീഫയും മെഡിക്കല്‍ സ്റ്റാഫായ മനോജുമാണ് ആംബുലസിലുണ്ടായിരുന്നത്.

കവര്‍ച്ചാ സംഘം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഡ്രൈവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന് പുറമേ ഉയര്‍ന്ന ശബ്ദത്തില്‍ സൈറണ്‍ ഇടുകയും ചെയ്തു. ശബ്ദം കേട്ട് പ്രദേശത്ത് പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുമെന്നുറപ്പായതോടെ കവര്‍ച്ചക്കാര്‍ ഇടവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കവര്‍ച്ചക്കാരുടെ ചിത്രം ആംബുലന്‍സ് ഡ്രൈവര്‍ ഫോണില്‍ എടുത്തിരുന്നു.
മൈസൂരു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 35 വരെ പ്രായം തോന്നുന്ന നാല് പേരാണ് കവര്‍ച്ചാ സംഘത്തിലുള്ളത്.

ഈ പാതയില്‍ സ്ഥിരമായി രാത്രി മോഷ്ടാക്കളുടെ സംഘം പതിവാണെന്ന് ആരോപണം ഉയരുന്നുണ്ട്. വാഹനത്തില്‍ മുട്ടയെറിയുക, വാഹനത്തിന് അള്ള് വെച്ചുമൊക്കെയാണ് കവര്‍ച്ച് നടത്തുന്നത്. നേരത്തേയും ഇതില്‍ പരാതി ഉയര്‍ന്നെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് സംഘടനകള്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച മുസ്ലീം ലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു. വയനാട് നിന്നും ബെംഗ്‌ളൂരുവില് ദേശീയ പാതയില്‍ ആംബുലന്‍സുകള്‍ക്ക് പോലും സുരക്ഷയില്ലാതായിരിക്കുകയാണെന്ന് യോഗം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു, 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽസ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു, 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ

കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്; പഠന റിപ്പോര്‍ട്ട്കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്; പഠന റിപ്പോര്‍ട്ട്

ഷർട്ടിൽ രക്തം പുരണ്ട് 'കർഷകനായ വിടി ബൽറാം',കർഷക സമരത്തിലെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് വ്യാജ പ്രചരണംഷർട്ടിൽ രക്തം പുരണ്ട് 'കർഷകനായ വിടി ബൽറാം',കർഷക സമരത്തിലെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് വ്യാജ പ്രചരണം

Wayanad
English summary
robbery Attempt of KMCC ambulance on Wayanad-Bangalore National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X