വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതരസംസ്ഥാന തൊഴിലാളിയുടെ മകളുടെ മരണം; കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യം, അന്വേഷണം നടത്തണമെന്ന് ഐഎന്‍ടിയുസി, എച്ച്എംഎല്‍ അടക്കമുള്ള തോട്ടം മാനേജുമെന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇതര സംസ്ഥാനതൊഴിലാളിയുടെ മകള്‍ മരിച്ച സംഭവത്തില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി ഐ എന്‍ ടി യു സി. ശോചനീയമായ ജീവിതസാഹചര്യമാണ് തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടേതെന്നും നിലവിലുളള സംസ്ഥാന തൊഴിലാളി സംരക്ഷണത്തിന്റെ (ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ ആക്ട്) യാതൊരുവിധ സംരക്ഷണവും അവര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഗൗരവമായി കാണേണ്ട പ്രശ്‌നമാണെന്നും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ അനില്‍കുമാര്‍.

<strong>'ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലെയാണ്'.... എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍, കലക്ടര്‍ കീടനാശിനി കമ്പനിയുടെ പ്രമോട്ടറാണെന്ന് പീഡിത ജനകീയ മുന്നണി, കലക്ടറുടെ പ്രസ്താവനക്കെതിരേ പരക്കെ പ്രതിഷേധം</strong>'ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥപോലെയാണ്'.... എന്‍ഡോസള്‍ഫാന്‍ വിഷയത്തെ വീണ്ടും ന്യായീകരിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍, കലക്ടര്‍ കീടനാശിനി കമ്പനിയുടെ പ്രമോട്ടറാണെന്ന് പീഡിത ജനകീയ മുന്നണി, കലക്ടറുടെ പ്രസ്താവനക്കെതിരേ പരക്കെ പ്രതിഷേധം

കല്‍പ്പറ്റ റീജിയണല്‍ പ്രസിഡന്റ് മോഹന്‍ദാസ് കോട്ടക്കൊല്ലി എന്നിവര്‍ വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എച്ച്.എം.എല്‍ സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് പുത്തുമല ഡിവിഷനില്‍ ജോലിക്ക് കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബാംഗമായ റോഷിനി എന്ന രണ്ട് വയസുകാരി ബാലികയുടെ മരണം വളരെ ഗൗരവമുള്ള വിഷയമാണ്. തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളെ ഒരു പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന വിഷയം കൂടിയാണിത്.

INTUC

പ്രമുഖ തോട്ടങ്ങളിലേക്കെന്നുപറഞ്ഞ് ഏജന്റുമാരാണ് മറ്റ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടമായി തൊഴിലാളികളെ കൊണ്ടുവരുന്നത്. അവര്‍ തൊഴിലാളികളില്‍ നിന്ന് കമ്മീഷന്‍ പറ്റുകയും ചെയ്യുന്നു. എച്ച്. എം.എല്‍ അടക്കമുളള പ്രമുഖ തോട്ടങ്ങളിലെ ചില ജീവനക്കാര്‍ വന്ന് ഇതിന്റെ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നു. ഇവിടെയെത്തിക്കുന്ന തൊഴിലാളി കുടുംബങ്ങളെ വളരെ പരിതാപകരമായ അവസ്ഥയിലാണ് താമസിപ്പിക്കുന്നത്.

പ്രാഥമിക സൗകര്യങ്ങള്‍ പോലും അവര്‍ക്ക് ഏര്‍പ്പെടുത്തുന്നില്ല. രക്ഷിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികളുടെ സംരക്ഷണത്തിനും മറ്റുമുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്തുന്നില്ല. അതിന്റെ ബലിയാടാണ് റോഷിനി എന്ന കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണ് മരിക്കാനിടയായ സംഭവം. മാനേജ്‌മെന്റിന്റെ കുറ്റകരകരമായ അനാസ്ഥയുടെ ഇരയാണ് ഈ രണ്ട് വയസ്സുകാരി പെണ്‍കുട്ടി. രണ്ട് പതിറ്റാണ്ടിലധികമായി മൂടാതെ കിടന്നിരുന്ന ഉപയോഗശൂന്യമായ സെപ്റ്റിംഗ് ടാങ്കില്‍ വീണാണ് കുട്ടി മരിച്ചത്.

ഇക്കാര്യത്തില്‍ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍, പോലീസ് എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. നിയമ ലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഇതര സംസ്ഥാനതൊഴിലാളികളുടെ കൂടി നിയമപരിരക്ഷയെന്ന മുദ്രാ വാക്യമുയര്‍ത്തി ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് സംഘടന രൂപം നല്‍കുമെന്നും ഇരുവരും വ്യക്തമാക്കി.

Wayanad
English summary
Roshni's murder; INTUC says it should investigate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X