വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈത്തിരിയില്‍ രണ്ടാം ദിവസവും അപകടമരണം: കാറിടിച്ച് മരിച്ചത് റിസോര്‍ട്ട് ജീവനക്കാരി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ അപകടങ്ങള്‍ പതിവാകുന്നു. ബുധനാഴ്ച ലോട്ടറി വില്‍പ്പനക്കാരന്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെയും വൈത്തിരിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വൈത്തിരി തളിപ്പുഴ കൃഷ്ണന്‍ നമ്പ്യാരുടെ മകള്‍ പ്രീത (43) ആണ് മരിച്ചത്. അപകടം വൈത്തിരി ലക്കിടിയില്‍ വെച്ചായിരുന്നു.

 കൃത്യനിഷ്ഠ പാലിക്കുക, വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കുക; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യനിഷ്ഠ പാലിക്കുക, വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കുക; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ട് ജീവനക്കാരിയായായ പ്രീത രാവിലെ സഹോദരന്റ ജീപ്പില്‍ വന്നിറങ്ങി ജോലിക്ക് പോകു േമ്പാള്‍ കാറിടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രീതയെ ഉടന്‍തന്നെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയപാതയില്‍ വൈത്തിരി കെ.എസ്.ഇ.ബി ഓഫീസ് പരിസത്ത് വെച്ചാണ് ബുധനാഴ്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് ലോട്ടറി കച്ചവട ക്കാരായ സുനില്‍ കുമാര്‍ (43) ആണ് മരിച്ചത്. മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് സംസ്‌ക്കരിച്ചത്.

accidentdeathoneindia-

ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് മറ്റൊരു അപകടമരണം കൂടിയുണ്ടായിരിക്കുന്നത്. അതേസമയം, പതിവായി വാഹനാപകടം നടക്കുന്ന വൈത്തിരി, ലക്കിടി എന്നിവിടങ്ങളിലെ ചിലയിടങ്ങള്‍ അപകട മേഖലയാക്കി പ്രഖ്യാപിക്കുമെന്ന് വയനാട് ആര്‍.ടി.ഒ. ജെയിംസ് അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും പൊതു മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും പോ ലീസിനെയും പങ്കെടുപ്പിച്ച് അപകട നിയന്ത്രണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഴക്കാല മാകുന്നതോടെ ചുരത്തില്‍ അപകടം കുറക്കുന്നതിനും ടിപ്പറുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അപകട മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഈ കര്‍ശന നടപടി.

Wayanad
English summary
RTO to declare Vthiri as accident prone Zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X