കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്രമജീവിതം ഹരിതാഭമാക്കി സരളാഭായി ടീച്ചര്‍: ഫലവൃക്ഷങ്ങളുടെയും ജൈവപച്ചക്കറിയുടെയും വിളനിലമായി 'സൂര്യകാന്തം'

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വിശ്രമജീവിതം ഹരിതാഭമാക്കി മാറ്റുകയാണ് പുല്‍പ്പള്ളി സൂര്യകാന്തത്തില്‍ സരളാഭായി ടീച്ചര്‍. ഫലവൃക്ഷങ്ങളുടെയും ജൈവപച്ചക്കറികളുടെയും വിളനിലമാണ് ഈ അധ്യാപികയുടെ 20 സെന്റ് സ്ഥലം. ചേളാരിയില്‍ നിന്നും വയനാട്ടില്‍ സ്ഥിരതാമസമാക്കിയ എട്ടുവര്‍ഷത്തിനിടയില്‍ സ്വന്തമായുള്ള ഭൂമിയില്‍ കഠിനപ്രയത്‌നം കൊണ്ട് ടീച്ചര്‍ സ്വാഭാവികവനമാതൃകയിലാക്കി മാറ്റി.

<strong>മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം ഈ നേതാവ്.... തുറന്നടിച്ച് കെജ്‌രിവാള്‍!!</strong>മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് കാരണം ഈ നേതാവ്.... തുറന്നടിച്ച് കെജ്‌രിവാള്‍!!

മുഴുവന്‍ സമയവും കായ്ച്ച് ഭൂമിയോട് ചേര്‍ന്നുകിടക്കുന്ന തേന്‍വരിക്ക പ്ലാവും, വര്‍ഷം മുഴുവനും ഫലം നല്‍കുന്ന മാവുകളും ഇവിടെയുണ്ട്. നാല്‍പതോളം ഫലവൃക്ഷങ്ങളും, മുപ്പതിലധികം പച്ചക്കറികളുമാണ് ഇവിടെയുള്ളത്. വയലറ്റ്, ചുവപ്പ്, വെള്ള, മഞ്ഞ നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്, പേര, വിവിധയിനം നാരകം നെല്ലി, ചാമ്പ, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, സീതാപ്പഴം, രാമപ്പഴം, മുന്തിരി, ആപ്പിള്‍, ഗ്രീന്‍ ആപ്പില്‍, പത്തിനം മാവുകള്‍, വിവിധയിനം പ്ലാവുകള്‍, ഇലമ്പിക്ക, ലിച്ചി, കുളംപുളി, കടച്ചക്ക,എന്നിങ്ങനെ പോകുന്ന സരളാഭായിയുടെ തൊടിയിലെ ഫലവൃക്ഷങ്ങളുടെ നീണ്ട ലിസ്റ്റ്.

Saralabhai

പലപ്പോഴും ഫലങ്ങള്‍ കൂട്ടത്തോടെ കായ്ച്ചുതുടങ്ങിയാല്‍ പക്ഷികളും കൂട്ടത്തോടെ ഇവിടെയെത്തും. ഭര്‍ത്താവ് ബി രാജേന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സരളാഭായി ടീച്ചര്‍ പുല്‍പ്പള്ളിയില്‍ താമസിക്കുന്ന മകള്‍ സൗമ്യയുടെ വീടിന് സമീപത്തെ 20 സെന്റ് സ്ഥലത്തേക്ക് താമസം മാറുന്നത്. ഈ സമയത്തായിരുന്നു മുമ്പ് ചെയ്തിരുന്ന പച്ചക്കറി കൃഷിയിലേക്ക് തിരിയുന്നത്.

ക്രമേണ കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, പയര്‍, വെണ്ടക്ക, പലയിനം വഴുതന, തക്കാളി, പടവലം, വിവിയിനം ചീര, ബ്രോക്കോളി, ഉരുളക്കിഴങ്ങ്, ചെറിയുള്ളി, മല്ലിയില, പൊതിനയില, മുരിങ്ങ എന്നിങ്ങനെ ഒട്ടുമിക്കയിനം പച്ചക്കറികളും നട്ട് പരിപാലിക്കാന്‍ തുടങ്ങി. ബന്ധുക്കളോ, നാട്ടുകാരോ വന്നാല്‍ തിരികെ പോകുമ്പോള്‍ ജൈവരീതിയില്‍ നട്ടുവളര്‍ത്തിയെടുത്ത പച്ചക്കറികളും നല്‍കാറുണ്ട്.

Saralabhaio

ചെടികളോടും സസ്യങ്ങളോടുമുള്ള താല്‍പര്യം മൂലം നിരവധി ഔഷധ സസ്യങ്ങളും ഇവിടെ നട്ടുവളര്‍ത്തുന്നുണ്ട്. ബ്രഹ്മി, കൂവളം, കറ്റാര്‍വാഴ, പനിക്കൂര്‍ക്കല്‍, മുള്ളാത്ത, ആര്യവേപ്പ്, ചിറ്റമൃത് എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങളും ഇവിടെ ധാരാളമുണ്ട്. മലപ്പുറം തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ യു പി, എച്ച്. എസ്, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി കാല്‍നൂറ്റാണ്ട് കാലത്തെ അധ്യാപനജോലിയക്കം 33 വര്‍ഷം വിവിധ സ്‌കൂളുകളില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിട്ടുണ്ട്.

അധ്യാപികമാരായ രമ്യയും, സൗമ്യയുമാണ് മക്കള്‍. മക്കളുടെയടുത്ത് പോയി മാറിമാറി നില്‍ക്കാറുണ്ടെങ്കിലും മനസ്സ് നിറയെ സ്വന്തം കൃഷിയിടം തന്നെയാണെന്ന് ടീച്ചര്‍ പറയുന്നു. താറാവും, വാത്തയും, ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, പോമറേനിയന്‍ ഇനത്തില്‍പ്പെട്ട നായകളും, കൃഷിക്ക് വളം കണ്ടെത്തുന്നതിനടക്കമുള്ള ആവശ്യങ്ങള്‍ക്കായി വളര്‍ത്തുന്ന മൂന്ന് പശുക്കളും ഇവിടെയുണ്ട്. മനുഷ്യനും, മൃഗങ്ങളും, പ്രകൃതിയും ഒരുപോലെ സരളാഭായിയുടെ ഉദ്യാനത്തിലെ വേറിട്ട കാഴ്ചയാവുന്നു.

English summary
Saralabha teacher's life in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X