വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാമ്പ് പിടിത്തത്തിനായി സര്‍പ്പ ആപ്പ്; വയനാട്ടില്‍ പരിശീലനം നേടി 30 വനപാലകര്‍

Google Oneindia Malayalam News

ബത്തേരി: പാമ്പിനെ പിടികൂടണമെങ്കില്‍ വനം വകുപ്പ് നല്‍കുന്ന പ്രത്യേകം പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടില്‍ ആദ്യഘട്ട പരിശീലനം ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായി വനം വകുപ്പ് സര്‍പ്പ എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. ഇതിന് പുറമേ വയനാട് ജില്ലയില്‍ 30 വനപാലകര്‍ക്ക് പരിശീലനവും നല്‍കി കഴിഞ്ഞു.

വയനാട് ഗജയിലാണ് രണ്ട് തവണയായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലനത്തിനായി അപേക്ഷിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം.

snake

വീട്ടിലോ ഓഫീസിലോ വിഷപാമ്പുകള്‍ എത്തിയാല്‍ സര്‍പ്പ മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. പാമ്പിന്റെ മാളത്തിന്റെയോ ചിത്രമെടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ മതി. 25 കിലേമീറ്റര്‍ ചുറ്റളവില്‍ പാമ്പ് പിടിത്തത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള റെസ്‌ക്യൂ ടീം സ്ഥലത്തെത്തും ജിപിഎസ് സംവിധാനത്തിലൂടെയാണ് സ്ഥലം കണ്ടെത്തുന്നത്.

ഇതിന് പുറമേ പാമ്പിന്റെ കടിയേല്‍ക്കുകയാണെങ്കില്‍ സമീപ പ്രദേശത്ത് ചികിത്സാ സൗകര്യം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങളും ലഭിക്കും. നിലവില്‍ ബാഗ് ആന്റ് പൈപ്പ് എന്ന ശാസ്ത്രീയ പാമ്പ് പിടിത്ത വിദ്യയാണ് അഭ്യസിപ്പിക്കുന്നത്. ജനങ്ങളുടെ മുമ്പില്‍ പാമ്പ് പെട്ടാല്‍ അത് രക്ഷപ്പെടുന്നതിനായി മാളം തിരയും. ഈ സമയത്ത് പാമ്പിനെ കണ്ടസ്ഥലത്ത് പൈപ്പും ബാഗും സ്ഥാപിക്കുകയാണ് ചെയ്യേണ്ടത്. മാളമാണെന്ന് കരുതി പാമ്പ് പൈപ്പിലൂടെ കയറുകയും സഞ്ചിയില്‍ കുടുങ്ങുകയും ചെയ്യും.

ഇത്തരത്തില്‍ പിടിയിലാവുന്ന പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്ന് വിടും. ഇതിനകം തന്നെ നിരവധി വനിതാ ജീവനക്കാരടക്കം പരിശീലനം നേടി കഴിഞ്ഞു. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക കേസിന് പിന്നാലെയാണ് വനം വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നത്. വന്യജീവി നിയമപ്രകാരം പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും മൂന്നുവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കുന്ന കുറ്റമാണെങ്കിലും പലപ്പോഴും ഇതില്‍ നടപടിയുണ്ടാകാറുണ്ടായിരുന്നില്ല. എന്നാല്‍ ഉത്രാ കൊലപാതത്തിന് ശേഷം ഇത് ഗൗരമായി തന്നെ ആലോചിക്കുകയായിരുന്നു.

വനം വകുപ്പ് ജീവനക്കാരില്‍ തെരഞ്ഞെടുത്തവര്‍ക്കായുള്ള പരിശീലനം പൂര്‍ത്തിയായി. സംസ്ഥാനത്ത് മുന്നുറോളം പേരാണ് ഇത്തരത്തില്‍ പരിശീലനം നേടിയത്.

ബിജെപി എന്നെ ശിവസേനാ ഗുണ്ടകൾക്ക് വിട്ടുകൊടുക്കണമായിരുന്നോ? റാവത്തിനെതിരെ കങ്കണ റണൌട്ട്ബിജെപി എന്നെ ശിവസേനാ ഗുണ്ടകൾക്ക് വിട്ടുകൊടുക്കണമായിരുന്നോ? റാവത്തിനെതിരെ കങ്കണ റണൌട്ട്

കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!

Wayanad
English summary
sarpa app developed by forest department to a catch snake and 30 forest rangers get trained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X