എംഎസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ ശാസ്ത്ര സമീക്ഷ-ശാസ്ത്ര പഠന സെമിനാര്‍ നടത്തി
കല്‍പ്പറ്റ: പുത്തൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സമീക്ഷ-ശാസ്ത്ര പഠന സെമിനാര്‍ നടത്തി. സെമിനാറില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചായിരുന്നു സെമിനാറില്‍ ചര്‍ച്ച നടന്നത്. ചടങ്ങില്‍ എം. എസ്. സ്വാമിനാഥന് ബൊട്ടാണിക്കല്‍ ഗാര്ഡന് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന, പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവനയിലുള്ള നിരവധി സാധ്യതകളാണ് മത്സരത്തിലൂടെ പങ്ക് വെച്ചത്. മത്സരത്തില്‍ അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും നേടിയ ഹന പി. ഒന്നാം സ്ഥാനവും, മൂവായിരം രൂപയും സര്‍ട്ടിഫിക്കറ്റുമായി അഭിനന്ദ ഷാജു രണ്ടാസ്ഥാനവും രണ്ടായിരം രൂപയും സര്‍ട്ടിഫിക്കറ്റുമായി ട്വിങ്കിള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസ്തുത സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി, അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. അനില്‍ കുമാര്‍, സീനിയര്‍ ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തി, പി. ശിവപ്രസാദ് മാസ്റ്റര്‍ പ്ലാസ്റ്റിക് മാലിന്യം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. ബിനേഷ് എം. കെ, നന്ദകുമാര്‍ എം. കെ, രാമകൃഷ്ണന്, ഡോ സ്മിത എന്നിവര്‍ സംസാരിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications