വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ശാസ്ത്ര സമീക്ഷ-ശാസ്ത്ര പഠന സെമിനാര്‍ നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പുത്തൂര്‍വയലില്‍ പ്രവര്‍ത്തിക്കുന്ന എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര സമീക്ഷ-ശാസ്ത്ര പഠന സെമിനാര്‍ നടത്തി. സെമിനാറില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചായിരുന്നു സെമിനാറില്‍ ചര്‍ച്ച നടന്നത്. ചടങ്ങില്‍ എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന, പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.

news

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവനയിലുള്ള നിരവധി സാധ്യതകളാണ് മത്സരത്തിലൂടെ പങ്ക് വെച്ചത്. മത്സരത്തില്‍ അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും നേടിയ ഹന പി. ഒന്നാം സ്ഥാനവും, മൂവായിരം രൂപയും സര്‍ട്ടിഫിക്കറ്റുമായി അഭിനന്ദ ഷാജു രണ്ടാസ്ഥാനവും രണ്ടായിരം രൂപയും സര്‍ട്ടിഫിക്കറ്റുമായി ട്വിങ്കിള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസ്തുത സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി, അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. അനില്‍ കുമാര്‍, സീനിയര്‍ ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തി, പി. ശിവപ്രസാദ് മാസ്റ്റര്‍ പ്ലാസ്റ്റിക് മാലിന്യം എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു. ബിനേഷ് എം. കെ, നന്ദകുമാര്‍ എം. കെ, രാമകൃഷ്ണന്‍, ഡോ സ്മിത എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
seminar in Ms Swaminathan research centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X