വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളി: അയോഗ്യതക്ക് കാരണം ക്രിമിനല്‍കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്, വയനാട്ടില്‍ ആകെ 22 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്....

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്, എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ സരിതാ എസ് നായരുടെ പത്രിക തള്ളി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യയാണെന്ന കാരണത്താണ് വയനാട് ജില്ലാവരണാധികാരി കൂടിയായ എ ആര്‍ അജയകുമാര്‍ പത്രിക തള്ളിയത്. കേസില്‍ സ്റ്റേയുണ്ടെന്ന സരിതയുടെ വാദം തള്ളിയ വരണാധികാരി ഇത് കുറ്റവിമുക്തയാണെന്ന സന്ദേശമല്ല നല്‍കുന്നതെന്നും വിലയിരുത്തി.

<strong>തൃശൂർ കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽപെട്ടു, അപകടം ചാലക്കുടിക്ക് സമീപം</strong>തൃശൂർ കളക്ടർ ടിവി അനുപമയുടെ കാർ അപകടത്തിൽപെട്ടു, അപകടം ചാലക്കുടിക്ക് സമീപം

മലയന്‍കീഴ് നാലാംകല്ല് ഇന്ദീവരത്തില്‍ സരിത എസ് നായര്‍ എറണാകുളത്തും വയനാടുമായിരുന്നു പത്രിക നല്‍കിയത്. രണ്ടു സെറ്റ് നാമനിര്‍ദേശ പത്രികയാണ് സരിത.എസ്.നായര്‍ സമര്‍പ്പിച്ചിരുന്നത്. പത്രികയില്‍ സൂചിപ്പിച്ചിരുന്ന കേസുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനയ്ക്കുമായി ഇതിന്മേല്‍ തീരുമാനമെടുക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Saritha S Nair

ഇതേ നിലപാടിനെ തുടര്‍ന്നാണ് എറകുളത്തും പത്രിക തള്ളിയത്. സരിതയുടെ പത്രിക തള്ളിയോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ആകെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം 22 ആയി. എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് കൊണ്ട് ശ്രദ്ധേയമായ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുലിനെതിരെ മത്സരിക്കുന്നതിനായി പത്രിക നല്‍കിയവരുമുണ്ട്. മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയും എല്‍ ഡി എഫിലെ പി പി സുനീറും തമ്മിലാണ് പ്രധാനപോരാട്ടം.

എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിയും വിജയിക്കുമെന്ന അവകാശവാദവുമായി രംഗത്തുണ്ട്. രാഹുല്‍ഗാന്ധിക്ക് രണ്ട് അപരന്മാരുമുണ്ട്. കോട്ടയം മുട്ടപ്പള്ളി എലയാനിത്തോട്ടത്തില്‍ രാഹുല്‍ ഗാന്ധി കെ.ഇ (സ്വതന്ത്രന്‍), കോയമ്പത്തൂര്‍ നമ്പര്‍ 7 പി എന്‍ പുതൂര്‍ സ്ട്രീറ്റ് രാഘുല്‍ ഗാന്ധി കെ (അഖില ഇന്ത്യ മക്കള്‍ കഴകം) എന്നിവരാണത്.

മറ്റുസ്ഥാനാര്‍ത്ഥികള്‍: മലപ്പുറം ഏറനാട് പൂവത്തിക്കല്‍ നാഗേരി മുജീബ് റഹ്മാന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ പുല്ലൂര്‍ കോളനിയിലെ കോട്ടയില്‍ മണി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടില്‍ ഷിജോ എം വര്‍ഗീസ് (സ്വതന്ത്രന്‍), തമിഴ്നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ പദ്മരാജന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് ഉഷ കെ (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍ (സ്വത), സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ ബിജു കെ (സ്വത), തൃശ്ശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി പ്രവീണ്‍ കെ.പി (സ്വത), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പില്‍ മൊഹമ്മദ് (ബഹുജന്‍ സമാജ്വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോ ണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), തൃശ്ശൂര്‍ മുല്ലശ്ശേരി തണവീഥി കുരിയക്കോട്ടില്‍ കെ എം ശിവപ്രസാദ് ഗാന്ധി (സ്വത), തൃശ്ശൂര്‍ ടൗണ്‍ഹാള്‍ റോഡ് കോലോത്തുംപറമ്പില്‍ തൃശ്ശൂര്‍ നസീര്‍ (സ്വത), മഞ്ചേരി നറുകര പണിക്കര്‍ കോളനി ശ്രേയസില്‍ ഗോപിനാഥ് കെ.വി (സ്വത), മലപ്പുറം നിലമ്പൂര്‍ വയലില്‍ സിബി (സ്വത), കാട്ടിക്കുളം പെരുമണ്ണ വീട്ടില്‍ അഡ്വ. ശ്രീജിത്ത് പി.ആര്‍ (സ്വത),

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Satitha S Nair's nomination issues in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X