വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുട്ടില്‍ ഓര്‍ഫനേജ് സ്‌കൂളില്‍ സ്‌കോളേഴ്‌സ് മീറ്റ് നടത്തി: ആദരവ് ഏറ്റുവാങ്ങിയത് 169 പ്രതിഭകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മുട്ടില്‍ ഓര്‍ഫനേജ് സ്‌കൂളില്‍ നടത്തിയ സ്‌കോളേഴ്‌സ് മീറ്റില്‍ 169 പ്രതിഭകളെ ആദരിച്ചു. മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ വിജയികളായ പ്രതിഭകളെയും ജില്ലാ-സംസ്ഥാന തല പരീക്ഷകളിലും മേളകളിലും മികച്ച വിജയം നേടിയവരെയുമാണ് പി.ടി.എയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 90, ഹയര്‍സെക്കന്ററിയില്‍ നിന്നും 49, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ നിന്നും 30 വിദ്യാര്‍ത്ഥികളെയുമാണ് സ്‌കോളേഴ്‌സ് മീറ്റിന്റെ ഭാഗമായി ആദരിച്ചത്. പൊതുപരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, സംസ്ഥാന-ജില്ല കലോല്‍സവ-ശാസ്ത്ര-കായിക മേള ജേതാക്കള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് രാജ്യപുരസ്‌കാര്‍ കരസ്ഥമാക്കിയവര്‍, ജൂനിയര്‍ റെഡ്‌ക്രോസ് വിജയികള്‍, ഗോത്രവിഭാഗത്തില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍, ദേശീയ തലത്തിലെ പരീക്ഷാ വിജയികള്‍ എന്നിങ്ങനെയുള്ള സ്‌കൂളിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകളെയായിരുന്നു ആദരിച്ചത്.

scholarsmeet

മുട്ടില്‍ ഓര്‍ഫനേജ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സ്‌കോളേഴ്‌സ് മീറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ പി.പി.അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എം.കെ.അബൂബക്കര്‍ ഹാജി, സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ പയന്തോത്ത് മൂസ ഹാജി, ജോയന്റ് സെക്രട്ടറിമാരായ മായന്‍ മണിമ, കെ.മുഹമ്മദ് ഷാ, അമ്മദ് മാസ്റ്റര്‍, അഡ്മിനിഷ്‌ട്രേറ്റര്‍ പി.അബ്ദുറസാഖ്, സ്‌കുള്‍ പ്രിന്‍സിപ്പാള്‍മാരായ പി.വി.മൊയ്തു, പി.എ.ജലീല്‍, ബിനുമോള്‍ ജോസ് പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ എം.എ.മുഹമ്മദ് ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.പി.മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മദര്‍ പി.ടി.എ പ്രസിഡന്റ് ഷീബ, യു.എ.അഷ്‌റഫ്, അഷ്‌റഫ് കൊട്ടാരം, സഫ്രീന, റസീന, സ്റ്റാഫ് സെക്രട്ടറി എന്‍.യു.അന്‍വര്‍ ഗൗസ്, ഇ.പി.ആര്യാദേവി, സി.കെ.ഷഹ്‌ന പ്രസംഗിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.എ.മുജീബ് സ്വാഗതവും കെ.സി.ബിഷര്‍ നന്ദിയും പറഞ്ഞു.

Wayanad
English summary
wayanad local news scholars meet at muttil orphanage school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X