കൂടല്‍ക്കടവ് പാലത്തിൽ നിന്നും യുവാവ് പുഴയിൽ ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു
പനമരം: യുവാവിനെ പുഴയില്‍ കാണാതായെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച സന്ധ്യയോടെയും കണ്ടെത്താനായില്ല. ഓക്‌സിജന്‍ ട്യൂബുകളും മറ്റും ഉപയോഗിച്ച് ഒരു പകല്‍ മുഴുവന്‍ മുങ്ങിത്തപ്പി തിരച്ചില്‍ നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായില്ല. പനമരം കൂടല്‍ക്കടവ് പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടിയെന്നാണ് സംശയിക്കുന്നത്.
പനമരം നീര്‍വാരം മാങ്കോട്ടില്‍ ബിജു (42) ആണ് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പുഴയിലേക്ക് ചാടിയതായി സംശയമുള്ളത്. ബിജുവിന്റെ ബൈക്ക് പാലത്തില്‍ കണ്ടതും, പുഴയിലേക്ക് എന്തോ വീണതായി ശബ്ദം കേട്ടതുമാണ് യുവാവ് പുഴയില്‍ ചാടിയതായി സംശയിക്കാനുള്ള പ്രധാന കാരണം.

സംഭവത്തെ തുടര്‍ന്ന് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും സ്ഥലത്തെത്തി സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. നല്ല ആഴമുള്ള പ്രദേശമാണ് കൂടല്‍ക്കടവ് പാലത്തിന്റെ അടിഭാഗം. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെങ്കിലും തിരച്ചില്‍ ഞായറാഴ്ചയും തുടരാനാണ് തീരുമാനം.












Click it and Unblock the Notifications