വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് വിത്തുത്സവം മാര്‍ച്ച് ഏഴ് മുതല്‍; പ്രളയത്തെ അതിജീവിച്ച വിത്തുകള്‍ക്കും കര്‍ഷകര്‍ക്കും പ്രാധാന്യം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വീണ്ടും വയനാട്ടില്‍ മറ്റൊരു വിത്തുത്സവം കൂടി. എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും വയനാട് ആദിവാസിവാസി വികസന സമിതിയും സീഡ് കെയറും ചേര്‍ന്നാണ് ഇത്തവണ വിത്തുല്‍സം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഏഴ് മുതല്‍ ഒമ്പത് വരെയാണ് എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വിത്തുത്സവം നടക്കുക. പ്രളയത്തെ അതിജീവിച്ച വിത്തുകള്‍ക്കും കര്‍ഷകര്‍ക്കുമാണ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്.

മക്കള്‍ സാക്ഷി; കലാലയ മുറ്റത്ത് പ്രണയ ജോഡികള്‍ ഒത്തുകൂടി, നാട്ടിക ശ്രീനാരായണ കോളജ് സാക്ഷ്യം വഹിച്ചത് അസുലഭ മുഹൂർത്തം...

വയനാട്ടില്‍ നിന്നുള്ള ഒട്ടുമിക്ക പ്രാദേശിക വിത്തിനങ്ങളും, പരമ്പരാഗത വിത്തുകളുമെല്ലാം പ്രദര്‍ശനത്തിലുണ്ടാവും. മരത്തൊണ്ടി, കുടകു വെളിയന്‍, വെളിയന്‍, പൂതാടി കയ്മ, കല്ലടിയാരന്‍, കയ്മ, മുള്ളന്‍ചന്ന, ഓണവട്ടന്‍, ജീരകശാല, ഗന്ധകശാല, ചോമാല, ചേറ്റുവെളിയന്‍, ചെന്തൊണ്ടി, അടുക്കന്‍, ചെന്നെല്ല്, വെളുമ്പാല, ഉറുണികയ്മ, തൊണ്ടി, തൊണ്ണൂ റാം തൊണ്ടി, മുള്ളന്‍പുഞ്ച എന്നിങ്ങനെയുള്ള പ്രാദേശിക നെല്‍വിത്തിനങ്ങള്‍ കഴിഞ്ഞ വിത്തുത്സവത്തിന്റെ പ്രത്യേകതകളായിരുന്നു.

Seed festival

ഇത്തവണയും ഇത്തരത്തിലുള്ള നിരവധി വിത്തിനങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും. ഇതോടൊപ്പം പരമ്പരാഗത വിത്തുകളുടെയും, മറ്റു നടീല്‍ വസ്തുക്കളുടെയും കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വിത്തുത്സവത്തിന് മാറ്റ് കൂട്ടും. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, കുടുംബശ്രീ മിഷനും നബാര്‍ഡും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സഹകരിക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ദേശീയ സെമിനാറുകളും നടക്കും.

കേരള പുനര്‍ നിര്‍മ്മാണത്തില്‍ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യവും കാര്‍ഷിക മേഖലയുടെ പുനരുജ്ജീവന സാധ്യതകളും എന്ന വിഷയത്തില്‍ വിത്തുത്സവം ചര്‍ച്ച ചെയ്യും. പ്രതികൂല സാഹചര്യങ്ങളില്‍ അതിജീവന സാധ്യതയുള്ള വിത്തുകളെ അറിയേണ്ടതും സംരക്ഷിക്കേണ്ടതും കാര്‍ഷിക മേഖലയുടെ പുനര്‍മ്മാണത്തില്‍ പ്രധാനമാണ്.

കേരളത്തില്‍ വികേത്രീകൃത ഭരണ സംവിധാനങ്ങളുടെ നിയന്ത്രണത്തില്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ആലോചനകളും വിത്തുല്‍സവത്തിന്റെ ഭാഗമായി സെമിനാറുകളില്‍ നടക്കും. വിത്തുത്സവത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും സ്റ്റാളുകള്‍ സജ്ജീകരിക്കും. കര്‍ഷകര്‍ക്ക് അതാതു പഞ്ചായത്തിന്റെ സ്റ്റാളുകളില്‍ തങ്ങളുടെ വിത്തുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ട്. മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വി. ജയാനന്താണ് വിത്തുത്സവം ഉദ്ഘാടനം ചെയ്യുന്നത്.

Wayanad
English summary
Seed festival in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X