വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊറട്ടോറിയമില്ല... വയനാട്ടില്‍ വീണ്ടും ജപ്തി ഭീഷണിയുമായി ബാങ്ക്, മെയ് 21ന് ജപ്തി ചെയ്യുമെന്ന് നിര്‍ധന കുടുംബത്തിന് ബാങ്കിന്റെ കത്ത്!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മൊറോട്ടോറിയം പ്രഖ്യാപനം വാക്കുകളിലൊതുങ്ങിയ സാഹചര്യത്തില്‍ സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തിനടപടികള്‍ ഊര്‍ജിതമാക്കി ബാങ്കുകള്‍. ഏറ്റവുമൊടുവില്‍ മാനന്തവാടിയില്‍ നിര്‍ധനകുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചു. മാനന്തവാടി ചെറ്റപ്പാലം വേണ്ടേക്കുംകണ്ടി വീട്ടില്‍ വി സി രവീന്ദ്രന്റെ വീടും സ്ഥലവും 21-ന് ജപ്തി ചെയ്യുമെന്ന് കാണിച്ചാണ് ഫെഡറല്‍ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.

<strong>ആറാം ഘട്ടത്തിൽ ഭൂരിപക്ഷം കടന്നു; അവസാന ഘട്ടത്തിൽ 300ൽ ഉറച്ച് ബിജെപി, സാധ്യത തള്ളി സഖ്യകക്ഷികൾ</strong>ആറാം ഘട്ടത്തിൽ ഭൂരിപക്ഷം കടന്നു; അവസാന ഘട്ടത്തിൽ 300ൽ ഉറച്ച് ബിജെപി, സാധ്യത തള്ളി സഖ്യകക്ഷികൾ

രവീന്ദ്രന്‍ ഫെഡറല്‍ബാങ്ക് മാനന്തവാടി ബ്രാഞ്ചില്‍ നിന്നും എടുത്ത ഭവനവായ്പ കുടിശികയായതോടെയാണ് സര്‍ഫാസി നിയമപ്രകാരം രവീന്ദ്രന്റെ വീട് ജപ്തി ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 2004-ലാണ് രവീന്ദ്രനും കുടുംബവും മാനന്തവാടി ചെറ്റപ്പാലത്തെ ഒമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ വായ്പയെടുക്കുന്നത്. രവീന്ദ്രന് അന്ന ജോലിയും ഭാര്യക്ക് തയ്യല്‍പ്പണിയുമുണ്ടായിരുന്നു.

Bank notice

ഇരുവരുടെയും വരുമാനം സ്വരുക്കൂട്ടി പ്രതിമാസം നാലായിരം രൂപ പ്രകാരം 36 മാസം 144000 രൂപ തിരിച്ചടച്ചു. പിന്നീട് പല കാരണങ്ങള്‍ തിരിച്ചടവ് മുടങ്ങി. ബാങ്ക് നല്‍കിയ കത്ത് പ്രകാരം ഇപ്പോള്‍ 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് പറയുന്നത്. ഇതിനിടെ വായ്പ തിരിച്ചടക്കാതായതോടെ ബാങ്ക് കോടതിയില്‍ കേസ് ഫയര്‍ ചെയ്യുകയും, എറണാകുളത്തെ കോടതിയില്‍ രവീന്ദന്‍ ഹാജരാകാതിരിക്കുകയും ചെയ്തതോടെ തുക ഈടാക്കാന്‍ ബാങ്കിന് അനുമതി നല്‍കി കോടതി വിധിക്കുകയും ചെയ്തു.

ഒടുവില്‍ ലഭിച്ച കത്ത് പ്രകാരം മെയ് 21ന് രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള മാനന്തവാടി ആറാട്ടുതറ വില്ലേജില്‍പ്പെട്ട കഅ/ 2 അ/ 1 അ/ ആ 1 സര്‍വ്വേ നമ്പറിലുള്ള പുരയിടം സര്‍ഫാസി ആക്ട് പ്രകാരം രാവിലെ 10.30-ന് വില്‍പ്പന നടത്തുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രവീന്ദ്രന് കാര്യമായി ജോലികളൊന്നുമില്ലാത്ത അവസ്ഥയാണ്.

Bank notice

ഭാര്യയാവട്ടെ മറ്റൊരു ടൈലറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്. ഇവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വേതനമാണ് രവീന്ദ്രനും മക്കളുമടക്കമുള്ള കുടുംബത്തിന്റെ ഇപ്പോഴത്തെ ആശ്രയം. ആകെയുള്ള 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ഒമ്പത് സെന്റ് സ്ഥലവും ജപ്തി ചെയ്താല്‍ കുടുംബത്തിന് തെരുവിലേക്കിറങ്ങാതെ മറ്റ് വഴിയില്ലാതാകും. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോഴീ കുടുംബം.

Wayanad
English summary
Seize threat to poor family in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X