കൂടല്‍ക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു; മരിച്ചത് മലങ്കര സെമിനാരി വിദ്യാര്‍ഥി
മാനന്തവാടി: കുറുവദ്വീപിന് സമീപം കൂടല്‍ക്കട്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കാട്ടിക്കുളം ആലത്തൂര്‍ സ്വദേശിയായ പാലവിള സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും ഏക മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സാന്‍ജോ ഫിലിപ്പ് (17)മരിച്ചത്.
മറ്റ് പതിനൊന്നോളം സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്തുന്നതിനിടെ സാന്‍ജോ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍ സാന്‍ജോ മുങ്ങിയത് ആദ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് ഉച്ചയോടെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് പയ്യമ്പള്ളി കൂടല്‍ക്കട
വ് അണക്കെട്ടിന് സമീപത്ത് വെച്ച് മൃതദേഹം കണ്ടെത്തിയത്.

മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലും എം.ജി.എം. സ്‌കുളിലുമായി പഠനം പൂര്‍ത്തിയാക്കിയ സാന്‍ജോ സുല്‍ത്താന്‍ബത്തേരി മലങ്കര കത്തോലിക്ക രൂപതയുടെ സെമിനാരിയില്‍ ചേരുകയായിരുന്നു. രണ്ടാം വര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായ സാന്‍ജോ അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങി പോകേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications