വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വയോജനങ്ങളും പ്രക്ഷോഭത്തിലേക്ക്: ജൂണ്‍ 29ന് കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തും, ജപ്തി നടപടികളടക്കം നിര്‍ത്തിവെക്കണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ വയോജനങ്ങളും പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികളുമായി ഭാഗമായി ജൂണ്‍ 29ന് വയനാട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ഭാരവാഹികള്‍ വയനാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ ആവശ്യങ്ങളാണ് സീനിയര്‍ സിറ്റിസണ്‍ഫോറം ഭാരവാഹികള്‍ ഉന്നയിക്കുന്നത്.

<strong>ആന്ധ്രയിലെ ഏറ്റവും ആസ്തിയുള്ള മന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി; ആന്ധ്രയിലെ 26 മന്ത്രിമാരില്‍ 23 പേര്‍ കോടിപതികൾ, 17 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍...</strong>ആന്ധ്രയിലെ ഏറ്റവും ആസ്തിയുള്ള മന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി; ആന്ധ്രയിലെ 26 മന്ത്രിമാരില്‍ 23 പേര്‍ കോടിപതികൾ, 17 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍...

കര്‍ഷകരുടെ പേരിലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നതാണ് വയോജനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. കൂടാതെ സാമൂഹികക്ഷേമ പെന്‍ഷനുകള്‍ക്ക് പുതുതായി കൊണ്ട് വന്നിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

Wayanad

സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ വയോജനജാഗ്രതാസമിതികള്‍ ഉണ്ടാക്കാത്ത പഞ്ചായത്തുകളുടെ നിലപാട് തിരുത്തുക, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതി വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് വയോജന ഗ്രാമസഭ കൂടി തീരുമാനിക്കുക, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംര ക്ഷണത്തിനായുള്ള സംസ്ഥാന സമിതിയും ജില്ലാ സമിതിയും പുന സംഘടിപ്പിച്ചതില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ളതും സര്‍ക്കാര്‍ അംഗീകൃതവുമായ സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംഘടനയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കമിടുന്നത്.

ജൂണ്‍ 29ന് ശനിയാഴ്ച്ച 10 മണിക്ക് എസ്. കെ. എം. ജെ സ്‌കൂള്‍ പരിസരത്ത് നിന്ന് കല്ക്‌ടേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. തുടര്‍ന്ന് കലക്ടറിന് മുമ്പില്‍ നടക്കുന്ന ധര്‍ണ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു, സെക്രട്ടറി ടി.വി.രാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ , ജില്ലാ വൈസ് പ്രസിഡന്റ് വി.മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Senior citizen forum's protest in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X