വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി, കെകെ വിശ്വനാഥന്‍ രാജിവെച്ചു, അപമാനം സഹിക്കാനാവില്ല!!

Google Oneindia Malayalam News

വയനാട്: കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പൊട്ടിത്തെറി. വയനാട്ടില്‍ ഡിസിസി സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ വയനാട്ടില്‍ വീണ്ടും മുതിര്‍ന്ന നേതാവ് രാജിവെച്ചു. മുന്‍ എംഎല്‍എ ഐസി ബാലകൃഷ്ണനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കെകെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായതിനാല്‍ വലിയ തലവേദനയാണ് ഇത് കെപിസിസിക്ക് അടക്കമുള്ളത്. ജില്ലയിലെ എല്ലാ സീറ്റിലും വിജയിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

1

കെപിസിസി മെമ്പര്‍ കൂടിയാണ് കെകെ വിശ്വനാഥന്‍. ഇനിയും പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാനാവില്ലെന്ന് വിശ്വനാഥന്‍ പറഞ്ഞു. തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പ്രസിഡന്റായിട്ടുള്ള ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. അഞ്ച് പതിറ്റാണ്ടിലധികം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച നേതാവാണ് വിശ്വനാഥന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്ന് അദ്ദേഹം ആരോപിച്ചു. വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

ഇത്തവണയും ജില്ലയില്‍ കോണ്‍ഗ്രസ് ശക്തമായ നിലയില്‍ അല്ല ഉള്ളത്. രാഹുല്‍ ഗാന്ധി മലബാറില്‍ നിന്ന് പരമാവധി സീറ്റ് നേടണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വയനാട്ടില്‍ നിന്ന് തുടര്‍ രാജികളുണ്ടാവുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നതാണ്. കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വങ്ങളും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഐസി ബാലകൃഷ്ണനെതിരെ നേരത്തെയും പരാതിയുണ്ടായിരുന്നു. എന്നാല്‍ കെപിസിസി നേതൃത്വം അടക്കം ഒരു നടപടിയും എടുത്തിരുന്നില്ല. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കളെ മത്സരിപ്പിക്കാനുള്ള ശ്രമവും വലിയ തിരിച്ചടിയായി വയനാട്ടില്‍ മാറിയിട്ടുണ്ട്.

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam

വയനാട് ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസിന് നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരനും മുന്‍ മന്ത്രിയുമായ കെകെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും വിശ്വനാഥന്‍ തുറന്നടിച്ചു. നേരത്തെ ഡിസിസി സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ ശക്തമായിരുന്നു. രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണത്തിന് സജീവമാകുന്നതിനിടെ അദ്ദേഹം മത്സരിച്ച ജില്ലയില്‍ തന്നെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചത് നേതൃത്വത്തിന് വലിയ നാണക്കേടാണ്. കെപിസിസി വിഷയത്തില്‍ ഇടപെടുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Wayanad
English summary
senior leader kk viswanathan resigned from congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X