വയനാട്ടില്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍
കല്‍പറ്റ: വയനാട് ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ ഇ ഗവേണന്‍സ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പിള്ളി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടില്‍, നൂല്‍പുഴ, തിരുനെല്ലി, ഗ്രാമ പഞ്ചായത്തുകളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കിയത്.

https://erp.lsgkerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. നടപടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അപേക്ഷകന് ഇത് സംബന്ധിക്കുന്ന അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതവും ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎല്‍ജിഎംഎസ് നടപ്പാക്കുന്നത്. ഇനി മുതല്‍ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ലഭിക്കാം പദ്ധതി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications