വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍

Google Oneindia Malayalam News

കല്‍പറ്റ: വയനാട് ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ ഇ ഗവേണന്‍സ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പിള്ളി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടില്‍, നൂല്‍പുഴ, തിരുനെല്ലി, ഗ്രാമ പഞ്ചായത്തുകളാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കിയത്.

internet

https://erp.lsgkerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. നടപടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അപേക്ഷകന് ഇത് സംബന്ധിക്കുന്ന അറിയിപ്പ് എസ്എംഎസ് ആയി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതവും ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎല്‍ജിഎംഎസ് നടപ്പാക്കുന്നത്. ഇനി മുതല്‍ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി ലഭിക്കാം പദ്ധതി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണംകേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണം

 ഗ്രാമങ്ങളേക്കാള്‍ കൊവിഡ് വ്യാപിക്കുന്നത് നഗരങ്ങളിലെ ചേരി, ചേരിയിതര മേഖലകളിലെന്ന് ഐസിഎംആര്‍ സര്‍വെ ഗ്രാമങ്ങളേക്കാള്‍ കൊവിഡ് വ്യാപിക്കുന്നത് നഗരങ്ങളിലെ ചേരി, ചേരിയിതര മേഖലകളിലെന്ന് ഐസിഎംആര്‍ സര്‍വെ

ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തിഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്‌, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി

കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളികോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി

Wayanad
English summary
Services will be available online in 11 Grama Panchayats in Wayanad district through e governance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X