വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ തുറന്നു; കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികളുമായി പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ആദ്യദിനം വയനാട് പിടിയിലായത് ഏഴ് വാഹനങ്ങള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പുതിയ അധ്യയനവര്‍ഷത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. ജില്ലയിലെങ്ങുമുള്ള സ്‌കൂളുകളില്‍ വിവിധ പരിപാടികളോടെയാണ് പ്രവേശനോത്സവങ്ങള്‍ നടത്തിയത്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ കുട്ടികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കുന്നതിനായി കര്‍ശന നടപടികളാണ് പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കുന്നത്. ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും കര്‍ശന പരിശോധനകളാണ് നടന്നുവരുന്നത്.

<strong>രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി; മണ്ഡലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനപരിപാടികള്‍, ഒരു നിയോജകമണ്ഡലത്തില്‍ രണ്ടിടത്ത് സ്വീകരണ പരിപാടികള്‍, എംപി ഫെസിലിറ്റേഷന്‍ സെന്റർ സന്ദർശിക്കും!!</strong>രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി; മണ്ഡലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനപരിപാടികള്‍, ഒരു നിയോജകമണ്ഡലത്തില്‍ രണ്ടിടത്ത് സ്വീകരണ പരിപാടികള്‍, എംപി ഫെസിലിറ്റേഷന്‍ സെന്റർ സന്ദർശിക്കും!!

ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ആദ്യദിനം നടത്തിയ പരിശോധനയില്‍ നിയമം തെറ്റിച്ചോടിയ ഏഴ് വാഹനങ്ങളാണ് പിടികൂടിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് എന്നിവ ഇല്ലാത്ത വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കുട്ടികളെ കുത്തിനിറച്ചതും, ആയമാരെ നിയമിക്കാത്തതുമായ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

RTO checking

ആര്‍ ടി ഒ ജെയിംസ് പി, എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ രാധാകൃഷ്ണന്‍ എ കെ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എം.വി ഐ പ്രേമരാജന്‍ കെ.വി, എം വി ഐ മാരായ അനൂപ് എസ് പി, ഹരീഷ് പി, സുനീഷ് കെ, അനീഷ് എസ് യു, ഗോപികൃഷ്ണന്‍, ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റ ആര്‍ടിഓ പിരിധിയിലെ വിവിധ സ്‌കൂളുകളിലേക്കുള്ള വാഹനങ്ങള്‍ പരിശോധിച്ച് കറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. പൊലീസും കര്‍ശന നടപടികളാണ് കുട്ടികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കുന്നതിനായി സ്വീകരിച്ചിട്ടുള്ളത്. ജില്ല പോലീസ് മേധാവി. ആര്‍.കറുപ്പസാമിയുടെ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ടിപ്പര്‍ലോറികള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും സ്‌കൂള്‍ സമയത്തുള്ള ഓട്ടം തടയുന്നതിനും കര്‍ശനമായ വാഹന പരിശോധന നടത്തി, നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കും.

രാവിലെയും വൈകിട്ടും നിയന്ത്രണമുള്ള സമയത്ത് ടിപ്പര്‍ ഓടുന്നത് അനുവദിക്കില്ല. സ്‌കൂള്‍ ബസുകളിലും സ്‌കൂള്‍ അധികൃതരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളിലും സ്‌കൂള്‍ അധിക്യതര്‍ അറിയാതെ രക്ഷാകര്‍ത്താക്കള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കും. കുട്ടികളെ കുത്തിനിറച്ച് സ്‌കൂള്‍ വാഹനങ്ങളൊ, ഓട്ടോറിക്ഷയുള്‍പ്പെടെ ഉള്ള മറ്റ് സ്വകാര്യ വാഹനങ്ങളൊ ഓടുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുത്തു ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളും. സ്‌കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഡ്രൈവിങ്ങ് പരിചയമുള്ളവര്‍ ആണെന്ന് ഉറപ്പ് വരുത്തും എന്നിങ്ങനെ കര്‍ശനമായ നിര്‍ദേശമാണ് ജില്ലാപൊലീസ് മേധാവി നല്‍കിയിട്ടുള്ളത്. ഡ്രൈവര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക്ക് സുരക്ഷ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായോ കുട്ടികളോട് മോശമായി പെരുമാറുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ സുരക്ഷാ ഓഫിസര്‍ പദവി വഹിക്കുന്ന അധ്യാപകര്‍ പോലീസിനെ അറിയിക്കുന്നതിനും ഓഫിസറുടെ ഫോണ്‍ നമ്പര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ കൈകൊള്ളാന്‍ എസ് എച്ച് ഒമാര്‍ ജഗ്രത പുലത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Wayanad
English summary
seven vehicle seised by RTO in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X