Get Updates
Get notified of breaking news, exclusive insights, and must-see stories!

അപര്‍ണയെ ആക്രമിച്ചത് 'ട്രാബിയൊക്': വിദ്യാര്‍ത്ഥികളുടെ ലഹരി വീഡിയോയുമായി എസ്എഫ്‌ഐ

വയനാട്: മേപ്പാടി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ വനിത നേതാവ് അപര്‍ണ ഗൗരിയെ ആക്രമിച്ചത് ലഹരിക്കടിമകളായ വിദ്യാര്‍ത്ഥികളാണെന്ന ആരോപണവുമായി എസ് എഫ് ഐ. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ വീഡിയോ എസ് എഫ് ഐ പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ളത് യു ഡി എസ് എഫ് പ്രവര്‍ത്തകരാണെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളില്‍ കാണുന്നവരാണ് സഖാവ് അപര്‍ണയെ ആക്രമിച്ച മേപ്പാടി പോളിയിലെ വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ പാലൂട്ടി വളര്‍ത്തുന്ന 'ട്രാബിയൊക്' എന്ന മയക്കുമരുന്ന് മാഫിയ സംഘം. മയക്കുമരുന്ന് ഉപയോഗവും വിപണനവുമായി മേപ്പാടി പോളിയില്‍ വിഹരിക്കുന്ന ഈ ക്രിമിനല്‍ സംഘത്തെയും, ഇവരെ ഉപയോഗിച്ച് എസ് എഫ് ഐ യെ ഉന്മൂലനം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരെയും ഞങ്ങള്‍ പ്രതിരോധിക്കുക തന്നെ ചെയ്യും. കനത്ത പ്രതിരോധം- വീഡിയോ പങ്കുവച്ചുകൊണ്ട് പി എം ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.

sfi

അപര്‍ണ ഗൗരി എസ് എഫ് ഐ യുടെ വയനാട് ജില്ലാ ഉപഭാരാവഹിയാണ്. പോളിടെക്ക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് അപര്‍ണ ആക്രമിക്കപ്പെടുന്നത്. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കിരണ്‍ രാജ്, കെടി അതുല്‍, ഷിബിലി, അബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രതികരിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്തെത്തിയിരുന്നു. വയനാട്ടിലെ കെ എസ് യു - എം എസ് എഫ് ക്രിമിനലുകളുകളുടെ കണ്ണിലെ കരടായി അപര്‍ണ മാറിയിട്ട് നാളേറെയായെന്ന് പി എം ആര്‍ഷോ പറഞ്ഞു. വെല്ലുവിളികള്‍ക്ക് പുല്ല് വില കല്പിച്ചാണ് അപര്‍ണ വയനാട്ടിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ന് നടന്ന പോളിടെക്ക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് സഖാവ് അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. മേപ്പാടി പോളിയില്‍ എം എസ് എഫ് ഉം കെ എസ് യൂ വും ചേര്‍ന്ന് പാലൂട്ടി വളര്‍ത്തിഎടുത്ത ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും പതിവാക്കിയ ക്രിമിനല്‍ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്.

ഈ കുറിപ്പെഴുതുമ്പോളും സഖാവ് അബോധവസ്ഥയിലാണ്, മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന് മണിക്കൂറിത്ര പിന്നിട്ടിട്ടും ഒരു ഫ്‌ലാഷ് ന്യൂസ് കൊണ്ട് പോലും ക്രൂരമായ ആക്രമണത്തിന്റെ വാര്‍ത്ത പൊതുസമൂഹത്തില്‍ എത്തിക്കാന്‍ തയ്യാറാവത്ത കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള മറുപടി ഈ നാട്ടിലെ വിദ്യാര്‍ത്ഥിസമൂഹം നല്‍കും.

മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പാലൂട്ടി വളര്‍ത്തി, അവരെ ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ മനഃപായസമുണ്ണുന്ന വലതു വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ നെറികെട്ട പദ്ധതിയെ എസ് എഫ് ഐ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+