വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കടുത്ത നടപടി. എസ്എഫ്‌ഐയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരില്‍ ചേര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. അതേസമയം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നല്‍കാനും യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധന നടത്തിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ദേശീയ തലത്തില്‍ ഫലപ്രദമായ ഇടപെടാല്‍ രാഹുല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാഹുലിന്റെ ഓഫീസ് തല്ലിതകര്‍ത്തത്.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

1

നേരത്തെ തന്റെ ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് തകര്‍ത്തതെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അവര്‍ കുട്ടികളാണെന്നും, അവരോട് ക്ഷമിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇപ്പോഴും പ്രക്ഷോഭത്തിലാണ്. ദേശീയ തലത്തില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. രാഹുലിന്റെ ഓഫീസില്‍ വാഴ വെച്ചായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. കല്‍പറ്റയിലുള്ള രാഹുലിന്റെ ഓഫീസില്‍ അതിക്രമിച്ച കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് തകര്‍ത്ത ശേഷം, ഷട്ടറിടുകയും ചെയ്തിരുന്നു. വാഴ വെച്ചതിന് ഇതിനിടയിലായിരുന്നു.

രാഹുലിന്റെ ഓഫീസ് സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് പ്രതിഷേധത്തിനിടെ മര്‍ദനമേറ്റിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 എസ്എഫ്‌ഐ പ്രവര്‍ത്തകെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് ഓഫീസ് ആക്രമിക്കുന്നതിന്റെയും ജനല്‍ വഴി അകത്ത് കയറുന്നതിന്റെയും, കസേരയില്‍ വാഴ വെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ സിപിഎമ്മിന് വലിയ നാണക്കേടായിരുന്നു. മുഖ്യമന്ത്രിയും ദേശീയ ജനറല്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ സംഭവത്തെ തള്ളിപറഞ്ഞിരുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വം തന്നെ കര്‍ശനമായ നടപടിയുണ്ടാവുമെന്ന് അറിയിച്ചിരുന്നു. അതേസമയം സംഭവത്തിന്റെ വ്യാപകമായ പ്രശ്‌നങ്ങളും വാക്‌പോരുകളും സംസ്ഥാനത്തുണ്ടായിരുന്നു.

ബസ്സിലും ട്രെയിനിലും മോശം അനുഭവമുണ്ടായിട്ടുണ്ട്; പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് കെജിഎഫ് താരംബസ്സിലും ട്രെയിനിലും മോശം അനുഭവമുണ്ടായിട്ടുണ്ട്; പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് കെജിഎഫ് താരം

Wayanad
English summary
sfi dissolves wayanad district committee after rahul gandhi office vandalising incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X