വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ ഓഫീസ് തകര്‍ത്ത എസ്എഫ്‌ഐക്കാര്‍ പോലീസ് വാഹനത്തില്‍ നിന്ന് ചാടി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

Google Oneindia Malayalam News

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്ന ദൃശ്യങ്ങള്‍ വിവാദമാകുന്നു. മാതൃഭൂമി ന്യൂസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഞങ്ങള്‍ ലിസ്റ്റ് തരില്ലേ, അത് നോക്കി അറസ്റ്റ് ചെയ്ത് കൂടേ എന്നെല്ലാം ഈ വാഹനത്തിലുള്ള എസ്എഫ്‌ഐ നേതാക്കള്‍ വിളിച്ച് പറയുന്നുണ്ട്. പാര്‍ട്ടി ഓഫീസില്‍ നിന്ന് ലിസ്റ്റ് തരില്ലേ എന്നെല്ലാമാണ് പറയുന്നത്. പോലീസ് വാഹനത്തിന്റെ ജനല്‍ ഭാഗം വഴി പലരും പുറത്തേക്ക് പോകുന്നതാണ് ഈ ദൃശ്യത്തിലുള്ളത്. പോലീസ് ഇവരെ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റിയവരാണ്, പോലീസ് നോക്കി നില്‍ക്കെ ഇറങ്ങി പോകുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനംരാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം

1

അതേസമയം വലിയ നാണക്കേടായി പോലീസിന് ഇത് മാറിയിരിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാം പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്. പോലീസിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. സംഭവം നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയമായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു. കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അന്ന് തന്നെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത് കാര്യമായി കണ്ടില്ല. പെട്ടെന്ന് ഇടപെട്ടിരുന്നെങ്കില്‍ ഇത്ര വലിയ പ്രശ്‌നങ്ങളുണ്ടാവില്ലായിരുന്നു. എന്നാല്‍ വളരെ വൈകിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടക്കം വന്ന് കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. അതിനൊക്കെ ശേഷമാണ് പോലീസ് നടപടിയെടുത്തത്. അതേസമയം ദൃശ്യങ്ങളില്‍ എസ്എഫ്‌ഐയുടെ പ്രധാന ഭാരവാഹികള്‍ മാത്രമല്ല ഉള്ളത്. നിരവധി വിദ്യാര്‍ത്ഥികള്‍ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് വെല്ലുവിളി പരാമര്‍ശം ആരാണ് നടത്തിയതെന്നും വ്യക്തമല്ല. ഇവരെ തിരിച്ചറിയല്‍ പരേഡ് നടത്തി കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. അതസമയം രാഹുലിന്റെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐക്കാരില്‍ ചിലര്‍ ബത്തേരിയിലെ ഡോണ്‍ ബോസ്‌കോ അടിച്ച് തകര്‍ത്ത കേസിലും ഉള്‍പ്പെട്ടവര്‍.

കോളേജ് തകര്‍ത്തതിലുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്നും ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കല്‍പ്പറ്റയിലെയും ബത്തേരിയിലെയും പോലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. സംഘടനാ പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബത്തേരി ബോസ്‌കോ കോളേജില്‍ 2017 ജൂലായില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തത്. 13 പ്രതികളില്‍ നിന്നും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നല്‍കാന്‍ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ കേസില്‍ ഉള്‍പ്പെട്ടവരാണ് രാഹുലിന്റെ ഓഫീസ് തകര്‍ക്കുന്നതിലും പങ്കാളികളായത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

Wayanad
English summary
sfi leaders jumped from police vehicle after arrest in rahul gandhi office vandalising case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X