രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ നശിച്ചത് രണ്ട് ലക്ഷത്തിന്റെ മുതല്‍: റിമാന്‍ഡ് റിപ്പോര്‍ട്ട് ഇങ്ങനെ
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഐ ഉണ്ടാക്കിയത് വലിയ ധനനഷ്ടം. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടളാണ് എസ്എഐ ഓഫീസ് ആക്രമണത്തിലുണ്ടായത്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ ഇതും കൂടി പുറത്ത് വന്നത് വലിയ തിരിച്ചടിയായി. സംഘര്‍ഷത്തില്‍ സര്‍ക്കാരിന് 3.000 രൂപയുടെ നാശനഷ്ടമുണ്ടായി പോലീസിനെ മര്‍ദിച്ചതിന് ശേഷമാണ് പ്രതികള്‍ രാഹുലിന്റെ ഓഫീസിലേക്ക് കയറി. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ സംസ്ഥാന സമിതി ചേരാനിരിക്കെയുണ്ടായ ഈ ആക്രമണത്തില്‍ സിപിഎം പ്രതിരോധത്തിലാണ്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ അക്രമം; എസ്.എഫ്.ഐയെ തിരുത്താന്‍ സിപിഎം, ജില്ലാ നേതൃത്വത്തിനും വിമര്‍ശനം
മുന്നൂറോളം എസ്എഫ്ഐ പ്രവര്‍ത്തകരാണ് സംഘം ചേര്‍ന്ന് ആക്രമണം നടത്തിയത്. പോലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റുന്നതിനിടെ എസ്എഫ്ഐര പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും, പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന്റെ ചില്ല് കല്ലും വടിയും ഉപയോഗിച്ചാണ് തകര്‍ത്തത്. ഒരു പോലീസുകാരന്റെ കൈവിരല്‍ ആക്രമണത്തില്‍ ഒടിഞ്ഞെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുരുതരമായ കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. അതേസമയം ഇനിയും പ്രതികള്‍ കേസിലുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.
അതേസമയം സിപിഎം വയനാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സമിതിയില്‍ നിന്നുയര്‍ന്നത്. പാര്‍ട്ടി ജില്ലാ നേതൃത്വം അറിയാതെ ഇങ്ങനൊരു സമരം നടക്കുമോയെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ ചോദ്യമുയര്‍ന്നു. ജില്ലാ നേതൃത്വത്തിന് പിടിപ്പ് കേടുണ്ടായി. അക്രമംപാര്ട്ടിയെ വെട്ടിലാക്കിയെന്ന് സംസ്ഥാന സമിതിയില്‍ പൊതുവികാരമുണ്ടായി. അതേസമയം മാര്‍ച്ച് അക്രമത്തിലേക്ക് വഴിമാറുമെന്ന് കരുതിയില്ലെന്നും ജില്ലാ നേതൃത്വം വിശദീകരിച്ചു. ഇതുവരെ കേസില്‍ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓഫീസ് ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് നടന്നത്. അക്രമസാക്തമാവുകയും ചെയ്തു. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവുമുണ്ടായി. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും, റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസിനും നേരെയായിരുന്നു കരിങ്കൊടി കാണിച്ചത്. നിയമസഭാ സമ്മേളനം വരാനിരിക്കെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയം പരമാവധി സജീവമാക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്.
കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍