വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വ്യാഴാഴ്ച വ്യാപാരികള്‍ കടകള്‍ തുറക്കും; നഷ്ടം സംഭവിക്കുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശബരിമലയില്‍ യുവതികളെ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വയനാട്ടിലെ വ്യാപാരികള്‍. ഔദ്യോഗികമായി തന്നെ ഇക്കാര്യം വ്യാപാരവ്യവസായി ഏകോപനസമിതി വ്യക്തമാക്കി. 2019 ഹര്‍ത്താല്‍ ബഹിഷ്‌ക്കരണ വര്‍ഷമായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ തുടര്‍ന്നും ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ജില്ലയിലെ മുഴുവന്‍ കടകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരുന്നു.

<strong>പശുക്കള്‍ക്കായി യോഗി ആദിത്യനാഥ്, അലഞ്ഞു തിരിയുന്ന പശുക്കളുടെ 'ഉന്നമനത്തിനായി' ഗൗ കല്യാണ്‍ സെസ്</strong>പശുക്കള്‍ക്കായി യോഗി ആദിത്യനാഥ്, അലഞ്ഞു തിരിയുന്ന പശുക്കളുടെ 'ഉന്നമനത്തിനായി' ഗൗ കല്യാണ്‍ സെസ്

ഇതിന്റെ ഭാഗമായി തന്നെയാണ് കടകള്‍ തുറന്നുപ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, ഹര്‍ത്താല്‍ മൂലം നഷ്ടം സംഭവിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരില്‍നിന്നും, സര്‍ക്കാരില്‍നിന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കുന്നതിന് നിയമസഹായം നല്‍കുമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പി.കെ.സുനിത വ്യക്തമാക്കി.

K Sunitha

വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ഹര്‍ത്താല്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ത്താലുകള്‍ മൂലം വയനാടിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ക്ക് ഏകദേശം 80 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. തൊഴില്‍ നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാവുന്ന നഷ്ടങ്ങളും സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാന്‍ ആവാത്തതുമാണ്.

ഹര്‍ത്താലുകള്‍ വയനാടിന്റെ സമ്പത്‌വ്യവസ്ഥക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാന്‍ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അടക്കമുള്ള വ്യാപാരികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തീരുമാനിച്ചത്. ഹര്‍ത്താല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമനടപടികള്‍ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സൗജന്യമായി ചെയ്തുകൊടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചിരുന്നു.

നഷ്ടപരിഹാരത്തിനുള്ള ക്ലെയിം ഫോമിന്റെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടത്തിയിരുന്നു. ക്ലെയിം ഫോമുകള്‍ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കും. നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള സാങ്കേതിക സഹായവും ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നല്‍കും. വയനാടിന്റെ സാമ്പത്തിക മേഖലക്ക് ഉണര്‍വു നല്‍കുനുള്ള ഈ തീരുമാനവുമായി എല്ലാവരും സഹകരിക്കണമെന്നും കണ്‍വെന്‍ഷനില്‍ ആവശ്യമുയര്‍ന്നു. ഇനി വരുന്ന ഹര്‍ത്താലില്‍ സൈ്വര്യജീവിതമുറപ്പു വരുത്താന്‍ സൈന്യത്തെ വിന്യസിക്കാന്‍ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ജനങ്ങളെ തെരുവില്‍ ബന്ധികളാക്കി നടത്തുന്ന ഹര്‍ത്താലുകളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്മാറണമെന്നും ജനങ്ങള്‍ സ്വമേധയാ സഹകരിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ ഹര്‍ത്താലുകള്‍ നടത്താവൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

Wayanad
English summary
Shops will open harthal day in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X