മുറിയ്ക്കുള്ളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; നിരാഹാരം അവസാനിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര
ഇതിനെതിരെ ലൂസി കളപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു
കൽപ്പറ്റ: മുറിയ്ക്കുള്ളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് സിസ്റ്റർ സമരത്തിൽ നിന്ന് പിന്മാറിയത്. വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒൻപതര വരെ കാരയ്ക്കാമലയിലെ മഠത്തിന് പുറത്തായിരുന്നു നിരാഹാര സമരം.

കഴിഞ്ഞ ദിവസമാണ് കാരയ്ക്കമലയിലെ മഠത്തിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മറ്റ് കന്യാസ്ത്രീകൾ വിച്ഛേദിച്ചത്. ഇതിനെതിരെ ലൂസി കളപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു നിരാഹാര സമരം.
മഠത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. കോണ്‍വെന്റില്‍ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മുന്‍സിഫ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരയ്ക്കാമല കോണ്‍വെന്റിനെതിരെ സിസ്റ്റര്‍ ലൂസി രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications