വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരോഹ്യത്വത്തിന്റെ തെറ്റുകള്‍ മറച്ചുവെക്കാന്‍ തന്നെ കരുവാക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഫാ. ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി പോയതിന് പിന്നാലെ നടന്ന സംഭവങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഈ നോട്ടീസ് നല്‍കിയതിന് പിന്നാലെ ദീപിക ദിനപത്രം എഡിറ്റോറിയല്‍ പേജില്‍ കത്തോലിക്കാ സന്ന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍ എന്ന തലക്കെട്ടില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

<strong>ഷീലാ ദീക്ഷിത് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ.... എഎപി സഖ്യത്തിന് പുതിയ നീക്കവുമായി രാഹുല്‍!!</strong>ഷീലാ ദീക്ഷിത് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ.... എഎപി സഖ്യത്തിന് പുതിയ നീക്കവുമായി രാഹുല്‍!!

ഇത് സിസ്റ്റര്‍ ലൂസിക്കെതിരെയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്തമായ മറുപടിയുമായി ലൂസി കളപ്പുരയക്കല്‍ എത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കാണ് സിസ്റ്റര്‍ ലൂസി ശക്തമായി പ്രതികരിച്ചത്. തനിക്കെതിരെ മുഖ പ്രസംഗ മെഴുതിയ ലേഖകന്‍ ഫാ:നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന്‍ കുറച്ച് കാലങ്ങളായി തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തി ക്കൊണ്ടിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

ucy kalappurakkal

സഭയിലെ പൗരോഹ്യത്തിന്റെ തെറ്റുകള്‍ മറച്ച് വെക്കാന്‍ തന്നെ കരുവാക്കുകയാണെന്നും ലൂസി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ക്രൈസ്ത വസഭയില്‍ പുരുഷ മേധാവിത്വമാണ് നിലനില്‍ക്കുന്നത്. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളു. കൊട്ടിയൂര്‍ പീഡന കേസിലെ റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്റ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിലാണ് കടത്തിക്കൊണ്ട് പോയത്.

ഇതൊന്നും സഭയ്ക്ക് പ്രശ്‌നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ മറച്ച് വെച്ച്, താന്‍ കന്യാസ്ത്രീക ള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. എന്നാല്‍ ഇതെല്ലൊം സഭ നിഷേ ധിക്കുകയായിരുന്നെന്നും സിസ്റ്റര്‍ വിമര്‍ശിച്ചു.താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല. എന്നാല്‍ പിതാക്കന്മാരുടെ തെറ്റുകള്‍ക്ക് തന്നെ ബലിയാടാക്കുകയാണെന്നും സിസ്റ്റര്‍ ലൂസി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

Wayanad
English summary
Sister Lucy Kalappurakkal against Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X