വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടകയില്‍ നിന്നും ആഡംബരബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന നാല് പേര്‍ അറസ്റ്റില്‍: മോഷ്ടിച്ച ബൈക്ക് വിലക്ക് വാങ്ങിയ രണ്ട് യുവാക്കളും കുടുങ്ങി!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ണാടകയില്‍ നിന്നും ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ വില്‍പ്പന നടത്തുന്ന അന്തര്‍സംസ്ഥാന മോഷ്ടാക്കളടക്കം ആറ് പേര്‍ അറസ്റ്റിലായി. ബത്തേരി ചെതലയം തൈതൊടിയില്‍ ഇഷാന്‍ (19), ബത്തേരി മൈതാനിക്കുന്ന് തട്ടയില്‍ വീട്ടില്‍ എന്‍ ഷിയാസ് (19), ബത്തേരി മൂലങ്കാവ് വടച്ചിറ തട്ടാരതൊടിയില്‍ വീട്ടില്‍ സച്ചിന്‍ (22), ബത്തേരി ഒന്നാംമൈല്‍ കുപ്പാടി മറ്റത്തില്‍വീട്ടില്‍ ജോസിന്‍ ടൈറ്റസ് (20) എന്നിവരാണ് അറസ്റ്റിലായത്.

<strong>2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!</strong>2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!

മോഷ്ടിച്ച ബൈക്കുകള്‍ വാങ്ങി ഉപയോഗിച്ചതിന്റെ പേരില്‍ ബത്തേരി ചെതലയം തൈതൊടിയില്‍ അബ്ദുള്‍ സലാം (21), ചെതലയം ആറാംമൈല്‍ കുതൊടിയില്‍ വീട്ടില്‍ തുഷാര്‍ കെ ദിവാകരന്‍ (19) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണം നടത്തിയ ആറ് ബൈക്കുകളില്‍ നാലെണ്ണം പൊലീസ് ഇതിനകം തന്നെ കണ്ടെടുത്തിട്ടുണ്ട്. റോഡരുകിലും അപ്പാര്‍ട്ടുമെന്റുകളിലും മറ്റും പാര്‍ക്ക് ചെയ്തിട്ടുള്ള ബൈക്കുകളുടെ ഹാന്റില്‍ ലോക്ക് പൊട്ടിച്ച് ഇലക്ട്രിക് കേബിളുകള്‍ കണക്ട് ചെയ്ത് ബൈക്കുകള്‍ സ്റ്റാര്‍ട്ടാക്കിയാണ് സംഘം മോഷണം നടത്തിയിരുന്നത്.

Bike theft

ജനുവരി 18ന് ചെതലയത്ത് വെച്ച് ആഡംബര ബൈക്കുകളോടിച്ച് ആളുകള്‍ക്കിടയില്‍ ഭീതി പരത്തിയതിന് നാല് പേരുടെ പേരില്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബൈക്കുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബൈക്കോടിച്ച അബ്ദുള്‍ സലാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇഷാനില്‍ നിന്നുമാണ് ബൈക്ക് വാങ്ങി കര്‍ണാടക നമ്പര്‍ മാറ്റി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് മനസിലാക്കുന്നത്.

തുടര്‍ന്നാണ് ഇഷാന്‍, ഷിഹാസ്, സച്ചിന്‍, ജോസിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഏകദേശം ഒരുമാസം മുമ്പ് യശ്വന്ത്പുര എന്ന സ്ഥലത്ത് നിന്ന് ഒന്നര ലക്ഷം മൂതല്‍ രണ്ട് ലക്ഷം വരെ വിലവരുന്ന മൂന്ന് പ്രാവശ്യമായി ആറ് ആഡംബര ബൈക്കുകള്‍ മോഷ്ടിച്ചതെന്നും വിവരം ലഭിച്ചു. ഈ ബൈക്കുകള്‍ സംഘം ബത്തേരി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വില്‍പ്പന നടത്തിയത്. ബൈക്കുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കര്‍ണാടക യശ്വന്ത്പുര സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്.

അറസ്റ്റിലായ ഇഷാന്‍, ഷിഹാസ് എന്നിവര്‍ക്ക് ബത്തേരി സ്റ്റേഷനില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയതിന്റെ പേരിലും, ജോസിന് മറ്റൊരു കേസിലും പ്രതികളാണ്. ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം ഡി സുനില്‍, എസ് ഐമാരായ അജേഷ്‌കുമാര്‍, മണി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആഡംബര ബൈക്ക് മോഷണ പരമ്പര കര്‍ണാടക പൊലീസിന് തലവേദനയായിരിക്കുകയായിരുന്നു. പ്രതികളുടെ അന്തര്‍ സംസ്ഥാനബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, പ്രതികളെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐ പി എസ് അറിയിച്ചു.

Wayanad
English summary
Six arrested for bike theft case in Wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X