കാപ്പികര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന: കോഫി സ്മോള്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രക്ഷോഭത്തിലേക്ക്
കല്‍പ്പറ്റ: കാപ്പികര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കോഫി സ്മോള്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രക്ഷോഭ ത്തിനൊരുങ്ങുന്നു. ഡിസംബര്‍ 15ന് ശനിയാഴ്ച 12 മണിക്ക് ജില്ലയിലെ കാപ്പികര്‍ഷകരുടെ വിപുലമായ സമരപ്രഖ്യാപന കണ്വെന്ഷന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഐ സി ബാലകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. കോഫിബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണിയും, മുന്‍ കോഫി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പ്രൊഫ. കെ പി തോമസും വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഒരു രൂപയുടെ ആനുകൂല്യം പോലും ചെറുകിട കര്‍ഷര്‍ക്ക് നല്‍കിയിട്ടില്ല. യു പി എ സര്‍ക്കാരിന്റെ കാലത്ത് കടമെഴുതി തള്ളിയപ്പോള്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്ത കര്‍ഷകര്‍ക്ക് കിട്ടിയ ആനുകൂല്യമാണ് അവസാനത്തേത്. ജില്ലയില്‍ മാത്രം 500 കോടിയോളം രൂപയാണ് കടമമെഴുതി തള്ളുന്നതിനായി ലഭിച്ചത്.

കോഫീബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ കൊമേഴ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാണ്. അതുകൊണ്ട്തന്നെ കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടുകയാണ്. വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ കാലാകാലങ്ങളില്‍ കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ ഇവിടെ നിന്നും ഒരു പ്രതിനിധിയെ കോഫിബോര്ഡിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ നിന്നും ഒരു പ്രതിനിധി പോലുമില്ല.
കൂടാതെ കോഫി ബോര്‍ഡിന്റെ ലെയ്സണ്‍ ഓഫീസുകള്‍ മുഴുവനും നിര്‍ത്തലാക്കി. കാലാവസ്ഥ അനുകൂലമായാല്‍ ന്യായവില കിട്ടുന്ന ഉല്പന്നമാണ് കാപ്പി. ആദ്യകാലങ്ങളില്‍ കാപ്പി വിറ്റുകൊണ്ടിരുന്നത് സെന്‍ട്രല്‍ എക്സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ടി പി 3 ഉപയോഗിച്ചായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സികള്‍ക്ക് മാത്രമെ കാപ്പി നല്കാന് പാടുള്ളുവെന്നായിരുന്നു അന്ന് വ്യവസ്ഥ. അത് മാറ്റാന്‍ സമരം നടത്തിയത് കോണ്‍ഗ്രസായിരുന്നു.
ഈ വര്‍ഷമുണ്ടായ പേമാരിയില്‍ കാപ്പി മുഴുവനും പൊഴിഞ്ഞുപോയിരിക്കുകയാണ്. എല്ലാ നാണ്യവിളകളും വയനാട്ടില്‍ നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ രക്ഷക്കെത്തിയില്ലെങ്കില്‍ വയനാട് കര്‍ഷകരുടെ ശവപറമ്പായി മാറുമെന്നും പ്രസിഡന്റ് കെ കെ വിശ്വനാഥന്, സെക്രട്ടറി ഒ വി അപ്പച്ചന് എന്നിവര്‍ പറഞ്ഞു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications