വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പികര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന: കോഫി സ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാപ്പികര്‍ഷകരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കോഫി സ്‌മോള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭ ത്തിനൊരുങ്ങുന്നു. ഡിസംബര്‍ 15ന് ശനിയാഴ്ച 12 മണിക്ക് ജില്ലയിലെ കാപ്പികര്‍ഷകരുടെ വിപുലമായ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

<strong>ആദിപമ്പയിലും വരട്ടാറിലും പുതിയ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകും: ചപ്പാത്തുകള്‍ക്ക് പകരം പാലം വരും!!</strong>ആദിപമ്പയിലും വരട്ടാറിലും പുതിയ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകും: ചപ്പാത്തുകള്‍ക്ക് പകരം പാലം വരും!!

ഐ സി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. കോഫിബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണിയും, മുന്‍ കോഫി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പ്രൊഫ. കെ പി തോമസും വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസെടുക്കും. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഒരു രൂപയുടെ ആനുകൂല്യം പോലും ചെറുകിട കര്‍ഷര്‍ക്ക് നല്‍കിയിട്ടില്ല. യു പി എ സര്‍ക്കാരിന്റെ കാലത്ത് കടമെഴുതി തള്ളിയപ്പോള്‍ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് കടമെടുത്ത കര്‍ഷകര്‍ക്ക് കിട്ടിയ ആനുകൂല്യമാണ് അവസാനത്തേത്. ജില്ലയില്‍ മാത്രം 500 കോടിയോളം രൂപയാണ് കടമമെഴുതി തള്ളുന്നതിനായി ലഭിച്ചത്.

Coffee small Grovers association

കോഫീബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലാണ്. അതുകൊണ്ട്തന്നെ കേന്ദ്രസര്‍ക്കാരിനെ പഴിചാരി സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടുകയാണ്. വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ കാലാകാലങ്ങളില്‍ കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ ഇവിടെ നിന്നും ഒരു പ്രതിനിധിയെ കോഫിബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ നിന്നും ഒരു പ്രതിനിധി പോലുമില്ല.

കൂടാതെ കോഫി ബോര്‍ഡിന്റെ ലെയ്‌സണ്‍ ഓഫീസുകള്‍ മുഴുവനും നിര്‍ത്തലാക്കി. കാലാവസ്ഥ അനുകൂലമായാല്‍ ന്യായവില കിട്ടുന്ന ഉല്പന്നമാണ് കാപ്പി. ആദ്യകാലങ്ങളില്‍ കാപ്പി വിറ്റുകൊണ്ടിരുന്നത് സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ടി പി 3 ഉപയോഗിച്ചായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സികള്‍ക്ക് മാത്രമെ കാപ്പി നല്‍കാന്‍ പാടുള്ളുവെന്നായിരുന്നു അന്ന് വ്യവസ്ഥ. അത് മാറ്റാന്‍ സമരം നടത്തിയത് കോണ്‍ഗ്രസായിരുന്നു.

ഈ വര്‍ഷമുണ്ടായ പേമാരിയില്‍ കാപ്പി മുഴുവനും പൊഴിഞ്ഞുപോയിരിക്കുകയാണ്. എല്ലാ നാണ്യവിളകളും വയനാട്ടില്‍ നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ രക്ഷക്കെത്തിയില്ലെങ്കില്‍ വയനാട് കര്‍ഷകരുടെ ശവപറമ്പായി മാറുമെന്നും പ്രസിഡന്റ് കെ കെ വിശ്വനാഥന്‍, സെക്രട്ടറി ഒ വി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു.

Wayanad
English summary
small coffee growers into strike against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X