വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: ചെറുകിട വ്യവസായികള്‍ക്ക് നഷ്ടപരിഹാരം നല്‍കാതത്തില്‍ പ്രതിഷേധം ശക്തമാവുന്നു: 26ന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാത്തതില്‍ വയനാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. അതിശക്തമായ മഴയില്‍ ജില്ലയില്‍ 74 ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കാണ് വെള്ളം കയറി പൂര്‍ണമായും ഭാഗികമായും നഷ്ടം സംഭവിച്ചത്. ഏകദേശം ആറ് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ചെറുകിട വ്യവസായമേഖലയില്‍ ആകെയുണ്ടായത്.

പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതായി എപി അനില്‍കുമാര്‍ എംഎല്‍എ, യൂത്ത്‌കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

കോടികളുടെ നഷ്ടമുണ്ടായിട്ടും ഇതുവരെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 26ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തില്‍ വയനാട്ടിലെ 74 വ്യവസായ യൂണിറ്റുകളാണ് പൂര്‍ണമായും ഭാഗികമായും നശിച്ചത്. ബജറ്റില്‍ ആശ്വാസകരമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ്.

Small scale industry

സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ പലിശരഹിത വായ്പയും, 10 ലക്ഷം രൂപ ഒമ്പത് ശതമാനം പലിശയോടെ ബാങ്കുകള്‍ നല്‍കുമെന്ന പ്രഖ്യാപനവും അപര്യാപ്തവുമാണ്. 30 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് പല യൂണിറ്റുകള്‍ക്കുമുണ്ടായ നഷ്ടം. എന്നാല്‍ സര്‍ക്കാരില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ പലിശരഹിത വായ്പയോ, അല്ലെങ്കില്‍ നഷ്ടപരിഹാരമോ നല്‍കണമെന്നായിരുന്നു. എന്നാല്‍ ഈ ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചു.

രാവിലെ 10.30ന് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിന്റെ ആദ്യത്തെ ഗെയ്റ്റ് പരിസരത്തെത്തി, അവിടെ നിന്നും കലക്‌ട്രേറ്റിലേക്ക് പ്രകടമായെത്തിയാണ് ധര്‍ണ നടത്തുകയെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പ്രളയത്തില്‍ മര മില്ലുകള്‍, സിമന്റ് വര്‍ക്‌സ്, ഹോളോബ്രിക്‌സുകള്‍, ബേക്കറി പ്രൊഡക്ട്‌സ്, ഫ്‌ളോര്‍മില്ലുകള്‍, സോപ്പ് ഉല്‍പ്പന്ന യൂണിറ്റുകള്‍ തുടങ്ങിയവാണ് നശിച്ചത്. പല യൂണിറ്റുകളും ഭാവിയില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത രീതിയില്‍ പൂര്‍ണ്ണമായും നശിച്ചിരുന്നു.

Panamaram

യന്ത്രസമാഗ്രികള്‍, വൈദ്യുതികണക്ഷനുകള്‍, മോട്ടറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവയെല്ലാം പ്രളയത്തില്‍ നശിച്ചു. യൂണിറ്റുകളും, ഫാക്ടറികളും പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങള്‍ പോലും നശിച്ചിട്ടുണ്ട്. പാലിയണ, താഴെയങ്ങാടി, മാനന്തവാടി, ചെങ്ങാടക്കടവ്, പനമരം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ മരമില്ലുകള്‍ക്ക് വ്യാപകമായ രീതിയില്‍ നാശനഷ്ടമുണ്ടായി.

നിരവധി സിമന്റ് വര്‍ക്‌സ് യൂണിറ്റുകള്‍, ഹോളോബ്രിക്‌സുകള്‍, 12 ബേക്കറികള്‍, നാല് സോപ്പ് യൂണിറ്റുകള്‍, എട്ട് ഫുഡ് പ്രൊഡക്ട്‌സ് യൂണിറ്റുകള്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും നശിച്ചു. ചെറുകിട വ്യവസായമേഖലയെ പിടിച്ചുനിര്‍ത്താന്‍ പലിശരഹിത വായ്പയടക്കം നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി ചെറുകിട വ്യവസായികള്‍ സമരത്തിനൊരുങ്ങുന്നത്.

Wayanad
English summary
Small industries issue after flood in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X