വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ രണ്ട് വില്ലേജുകൾ കൂടി സ്മാർട്ടാകാനൊരിങ്ങുന്നു; ഉദ്ഘാടനം 29ന് മന്ത്രി ചന്ദ്രശേഖരന്‍ നിര്‍വഹിക്കും; മൂന്ന് ഓഫീസുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ രണ്ട് പ്രധാന വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാകുന്നു. വൈത്തിരി താലൂക്കില്‍ ഉള്‍പ്പെടുന്ന ജില്ലാ ആസ്ഥാനം കൂടിയായ കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി താലൂക്കിലെ കുപ്പാടി എന്നീ രണ്ട് വില്ലേജ് ഓഫീസുകളാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതിരിക്കുന്നത്. വയനാട്ടില്‍ ആദ്യമായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്ന ആശയം പ്രാവര്‍ത്തികമാക്കിയത് പനമരം ചെറുകാട്ടൂര്‍ വില്ലേജ് ഓഫീസിലായിരുന്നു.

<strong>യാത്രക്കാരെ ആക്രമിച്ച് കവർച്ച, 'ഏഴര കമ്പനിയി'ലെ അംഗം... പതിറ്റാണ്ടുകൾ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം തൃശ്ശൂരിൽ പോലീസ് വലയിൽ, പുട്ടാലു ഷമീർ അറസ്റ്റിലായത് ഇങ്ങനെ...</strong>യാത്രക്കാരെ ആക്രമിച്ച് കവർച്ച, 'ഏഴര കമ്പനിയി'ലെ അംഗം... പതിറ്റാണ്ടുകൾ നീണ്ട ഒളിവ് ജീവിതത്തിന് ശേഷം തൃശ്ശൂരിൽ പോലീസ് വലയിൽ, പുട്ടാലു ഷമീർ അറസ്റ്റിലായത് ഇങ്ങനെ...

ചെറുകാട്ടുര്‍ വില്ലേജ് ഓഫീസിലെത്തുന്നവരെ പദ്ധതി ഏറെ ആകര്‍ഷിച്ചതോടെയാണ് മറ്റ് വില്ലേജ് ഓഫീസുകളിലും ഇത്തരത്തില്‍ പുതുക്കിപ്പണിയാനുള്ള തീരുമാനത്തിലേക്കെത്തുന്നത്. പൊതുജനങ്ങള്‍ക്ക് വിശാലമായ ഇരിപ്പിടങ്ങളോടുകൂടി കാത്തിരിപ്പ് മേഖല, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, അംഗപരിമിതര്‍ക്ക് കെട്ടിടത്തില്‍ പ്രവേശിക്കുന്നതിനായി ബാരിയര്‍ ഫ്രീ റാമ്പ് സൗകര്യം എന്നിവയാണ് ഈ വില്ലേജ് ഓഫീസുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകള്‍.

Smart office

ഇത് കൂടാതെ ഹെല്‍പ് ഡെസ്‌ക്, റെക്കോര്‍ഡ് റൂം, നെറ്റ്വര്‍ക്ക് കേബിളിങ്, യുപിഎസ് വര്‍ക്ക് സ്റ്റേഷന്‍, ആധുനിക രീതിയിലുള്ള ഓഫിസ് ചെയര്‍, വിസിറ്റേഴ്സ് ചെയര്‍, റെക്കോര്‍ഡ് റൂമിലെ സ്റ്റോറേജ് സൗകര്യങ്ങള്‍ തുടങ്ങിയവ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കല്ല് പാകിയും പുല്ല് പിടിപ്പിച്ചും ഭംഗിയാക്കിയ മുറ്റം ഓഫിസ് കെട്ടിടത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നു. കുഴല്‍ക്കിണര്‍, മോട്ടോര്‍, വാട്ടര്‍ടാങ്ക് എന്നിവ അടക്കമുള്ള പ്ലംബിങ് സൗകര്യങ്ങളും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടോയ്ലറ്റുകളും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

മുട്ടില്‍ നോര്‍ത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസ്, മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഇ-ഓഫിസ് നിര്‍മാണ പ്രവൃത്തികളും ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് ഇതിന്റെയും ഉദ്ഘാടനം നടക്കും. ഡിസംബര്‍ 29ന് കല്‍പ്പറ്റ, കുപ്പാടി വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ വില്ലേജിന്റെ ഉദ്ഘാടനം ടൗണ്‍ഹാളിലും കുപ്പാടിയിലേത് വില്ലേജ് ഓഫിസ് പരിസരത്തുമാണ് നടക്കുക.

കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് നാല്‍പ്പത് ലക്ഷം രൂപയും കുപ്പാടി ഓഫീസിന് 36,89,350 രൂപയുമാണ് ചിലവായത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളോടൊപ്പം പൊതുജന സൗഹാര്‍ദത്തോട് കൂടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ രൂപകല്‍പ്പനയെന്നത് ഏവരെയും ആകര്‍ഷിക്കും. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നത് കല്‍പ്പറ്റ വില്ലേജ് ഓഫീസിന്റെ നേട്ടം. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തടസമായത്.

വാല്യുവേഷന്‍ പ്രകാരമുള്ള തുക അധിമായതിനാല്‍ നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ലേല നടപടികള്‍ തടസ്സപ്പെടുകയും നിര്‍മാണം തുടങ്ങാന്‍ കഴിയാതെ വരികയും ചെയ്തു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം നിര്‍മ്മാണ ചുമതലയുളള നിര്‍മിതികേന്ദ്രം തന്നെ കെട്ടിടം പൊളിച്ചുനീക്കി. 2018 മാര്‍ച്ചിലായിരുന്നു ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്.

Wayanad
English summary
Smart offices for two Villages in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X