വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴമഹോത്സവം അന്തിമഘട്ടത്തിലേക്ക്: 359 സംരഭകര്‍ പങ്കെടുത്ത ബി ടു ബി മീറ്റ് ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴ മഹോത്സവം 14ന് സമാപിക്കാനിരിക്കെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന ബി ടു ബി മീറ്റ് ശ്രദ്ധേയമായി. കേരളത്തിലെ ടൂറിസം മേഖലക്ക് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെയാണ് ബി ടു ബി മീറ്റ് സംഘടിപ്പിച്ചത്. കര്‍ണാടകയിലെ കുടക് ടൂറിസം അസോസിയേഷനും വയനാടിന് പുറത്ത് നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാന താവളമടക്കം 106 സംരംഭങ്ങള്‍ സെല്ലര്‍ വിഭാഗത്തിലും രാജ്യാന്തര ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അടക്കം 253 സംരംഭകര്‍ ബയര്‍ വിഭാഗത്തിലും ബി ടു ബി മീറ്റില്‍ പങ്കെടുത്തു.

അമൃത് അഴിമതിയില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കെന്ന് വിഡി സതീശന്‍: അന്വേഷണം നീണ്ടാല്‍ നടപടിക്ക്അമൃത് അഴിമതിയില്‍ സിപിഎം ഉന്നത നേതാക്കള്‍ക്കും പങ്കെന്ന് വിഡി സതീശന്‍: അന്വേഷണം നീണ്ടാല്‍ നടപടിക്ക്

രാവിലെ പരിപാടി കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. മഴക്കാല ടൂറിസം വികസ നത്തില്‍ മാത്രമല്ല ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിനും മലബാറിന്റെയും പ്രത്യേകിച്ച്, വയനാടിന്റെയും ടൂറിസം വളര്‍ച്ചക്കും കൂടുതല്‍ ജനപങ്കാളിത്തത്തിനും സ്പ്ലാഷ് മഴ മഹോത്സവം വഴിതെളിച്ചിരിക്കയാണന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.

splaash-156


ബി ടു ബി മീറ്റിലെ സംരഭകരുടെ സ്റ്റാളുകള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. മലബാര്‍ ടൂറിസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍ കുകയാണന്ന് അദ്ദേഹം പറഞ്ഞു. മലബാര്‍ ടൂറിസം പദ്ധതിക്കായി 600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. വയനാട് ഉള്‍പ്പടെയുള്ള ജില്ലകളിലേക്ക് കൂടുതല്‍ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം മേഖലയില്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉത്തരവാദിത്വ ടൂറിസം പദ്ധതി കൂടുതല്‍ ജനകീയമാക്കുമെന്നും ഗ്രാമീണ ജനതയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതി ആവിഷ് കരിച്ചിട്ടുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നദികളെ ബന്ധിപ്പിച്ചുള്ള നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മഴമഹോത്സവത്തിന്റെ ഭാഗമായി നടന്നുവന്ന മഡ് ഫു്ട്‌ബോള്‍ അടക്കമുള്ള മത്സരങ്ങളുടെ ഫൈനലുകള്‍ ശനിയാഴ്ച നടക്കും. കൂടാതെ അകം ബാന്റിന്റെ കലാസന്ധ്യയും ശനിയാഴ്ച കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

Wayanad
English summary
Splaash rain fest into final stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X