വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന് അഭിമാനം വാനോളം: ശ്രീ ധന്യ ഗോത്ര വിഭാഗത്തിലെ ആദ്യ ഐഎഎസുകാരിയായി, മുഖ്യമന്ത്രി അഭിനന്ദിച്ചു!

Google Oneindia Malayalam News

Recommended Video

cmsvideo
വയനാടിന്റെ അഭിമാനമായ ശ്രീ ധന്യക്ക് രാഹുലിന്റെ അഭിനന്ദനം

കല്‍പ്പറ്റ: വയനാടിന് ഇത്അ ഭിമാന നിമിഷം. ശ്രീ ധന്യ ഗോത്ര വിഭാഗത്തിലെ ആദ്യ ഐ എ എസുകാരിയായി. മത്സരപ്പരീക്ഷയിലൂടെ ആദ്യമായാണ് വയനാട്ടിൽ നിന്നുമൊരാൾ സിവിൽ സർവ്വീസ് സ്വന്തമാക്കുന്നത്. പൊഴുതന ഇടിയംവയലിന് സമീപം അമ്പലക്കൊല്ലിയിലെ സുരേഷിന്റെയും കലമയുടെയും മകളാണ് ശ്രീധന്യ.

<strong>രാഹുല്‍ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത പാപ്പരായ രാഷ്ട്രീയ നേതാവ്; കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ എതിര്‍ക്കാനാണെന്ന് എസ്ആര്‍പി </strong>രാഹുല്‍ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത പാപ്പരായ രാഷ്ട്രീയ നേതാവ്; കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ എതിര്‍ക്കാനാണെന്ന് എസ്ആര്‍പി

തൊഴിലുറപ്പ് ജോലിക്കാരനായ അച്ഛന്‍ സുരേഷിനും അമ്മ കമലക്കും സഹോദരങ്ങളായ സുഷിതക്കും ശ്രീരാഗിനുമൊപ്പം കോളനിയിലെ ചെറിയ വീട്ടില്‍ നിന്നാണ് ശ്രീധന്യ ഈ വലിയ സ്വപ്നത്തിലേക്ക്തത്തിലേക്ക് നടന്നു കയറിയത്. തരിയോട്നിര്‍മല ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീധന്യ, തരിയോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് പ്ലസ് ടു പരീക്ഷയെഴുതിയത്.

Sree Dhanya


ദേവഗിരി കോളജില്‍ നിന്ന് ബി.എസ്.സി സുവോളജിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ നിന്ന് എം.എസ്.സി അപ്ലൈഡ് സുവോളജിയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് 2016ല്‍ മണ്ണന്തല ഐ.എ.എസ് കോച്ചിംഗ് സെന്ററില്‍ എസ്.എസി. എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ച് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് ചേര്‍ന്നത്.

പിന്നീട് സഹോദരിയുടെ കുഞ്ഞിന്റെ ചികിത്സക്കായി തിരുവന്തപുരത്ത് വാടകക്കെടുത്ത വീട്ടില്‍ താമസിക്കുന്നതിനിടെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ സഹായത്തോടെ സിവില്‍ സര്‍വ്വീസ് പരിശീലനം തുടർന്നു. ഒടുവിൽ സ്വപ്നം കണ്ട നേട്ടത്തിൽ ശ്രീധന്യയെത്തി. വയനാടിന്റെ നാനാഭാാഗത്ത് നിന്നും ശ്രീധന്യക്ക് അഭിനന്ദന പ്രവാഹം തുടരുകയാണ്.

സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെ ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Wayanad
English summary
Sri Dhanya is first tribe IAS holder in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X