വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എല്‍സി പരീക്ഷ ഫലം; വയനാട്ടില്‍ 93.22 ശതമാനം വിജയം, സംസ്ഥാനത്ത് ഏറ്റവും പിന്നില്‍, ഉപരിപഠനത്തിന് അര്‍ഹരായത് 11306 വിദ്യാര്‍ഥികള്‍!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവരുമ്പോള്‍ വയനാട്ടില്‍ വിജയശതമാനം 93.22 ശതമാനം. സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് ജില്ലയുടെ സ്ഥാനം. പരീക്ഷയെഴുതി 12128 വിദ്യാര്‍ത്ഥികളില്‍ 11306 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. വിജയശതമാനത്തില്‍ ഇത്തവണം വയനാട് ജില്ല സംസ്ഥാന ശരാശരിയേക്കാള്‍ താഴെയാണ്. റവന്യൂ ജില്ലാ അടിസ്ഥാനത്തിലും വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാനത്ത് വയനാട് ഏറ്റവും പിന്നിലുമായി.

<strong>തൊവരിമല ഭൂമസമരനേതാക്കള്‍ക്ക് ജാമ്യമില്ല; സമരസമിതി കണ്‍വീനര്‍ ജയിലില്‍ നിരാഹാരം തുടങ്ങി, സമരം ശക്തമാവുന്നു, ഹാരിസണ് പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു?</strong>തൊവരിമല ഭൂമസമരനേതാക്കള്‍ക്ക് ജാമ്യമില്ല; സമരസമിതി കണ്‍വീനര്‍ ജയിലില്‍ നിരാഹാരം തുടങ്ങി, സമരം ശക്തമാവുന്നു, ഹാരിസണ് പിണറായി സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു?

ജില്ലയില്‍ 815 പേര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതില്‍ 527 പേരും പെണ്‍കുട്ടികളാണ്. 288 ആണ്‍കുട്ടികളും മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഇത്തവണത്തെ എസ്.എസ്. എല്‍. സി പരീക്ഷയില്‍ വയനാട്ടില്‍ നൂറ് മേനി വിജയം കൊയ്തത് 26 സ്‌കൂളുകള്‍. അതില്‍ 18ലും വിജയിച്ച് ഗവണ്‍മെന്റ് സ്‌കൂളുകള്‍ ശക്തമായ സാന്നിധ്യമായി.

Thirunelli school

5 അണ്‍ എയ്ഡഡ് സ്‌കൂളുകളും 3 എയ്ഡഡ് സ്‌കൂളുകളും നൂറ് മേനി വിജയം നേടി. ഈ വര്‍ഷം ജില്ലയില്‍ 6108 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളുമടക്കം 12128 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്ട്രര്‍ ചെയ്തത്. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 6967 ഉം, എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 4753 ഉം അണ്‍ എയിഡഡ് സകൂളുകളില്‍ നിന്നായി 226 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 41 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പരീക്ഷ എഴുതിയിരുന്നു. പരീക്ഷ എഴുതിയ 12149 വിദ്യാര്‍ത്ഥികളില്‍ 2561 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട കുട്ടികളും, 584 വിദ്യാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. അതേസമയം, ജില്ലയിലെ ട്രൈബല്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം നേടാനായത് നേട്ടമായി.

AMMR

26 വിദ്യാലയങ്ങള്‍ ജില്ലയില്‍ നൂറുമേനി വിജയം നേടിയപ്പോള്‍ ഇതില്‍ അഞ്ചു സ്‌കൂളുകള്‍ ട്രൈബല്‍ വിദ്യാലയങ്ങളാണെന്നതാണ് ശ്രദ്ധേയമായത്. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, നൂല്‍പ്പുഴ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൂക്കോട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റ, തിരുനെല്ലി ഗവ.ആശ്രയം സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളുകള്‍ നൂറു ശതമാനം വിജയം നേടാനായത് ഏറെ നേട്ടമായി.

Wayanad
English summary
SSLC result in Wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X