വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിതരണം ചെയ്ത പെട്രോളിന്റെ അളവില്‍ ക്രമക്കേട്; പെട്രോള്‍ പമ്പിന് സ്റ്റോപ്പ് മെമ്മോ

Google Oneindia Malayalam News

പനമരം: പ്രെട്രോളിന്റെ അളവില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് കൈതക്കലിലെ പെട്രോള്‍ പമ്പിന് സ്റ്റോപ്പ് മെമ്മോ. വിതരണം ചെയ്യുന്ന പെട്രോളിന്റെ അളവില്‍ ക്രമക്കേട് ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ച് നോസിലുകളില്‍ രണ്ടെണ്ണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പാണ് പരിശോധന നടത്തിയത്. പെട്രോള്‍ പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോള്‍ വാങ്ങിയപ്പോഴായിരുന്നു ഇക്കാര്യം മനസിലായത്.

fuel

തരുവണ ആറുവാള്‍ സ്വദേശി 80 രൂപക്ക് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയിരുന്നു. അളവില്‍ കുറവുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 80 രൂപക്ക് മറ്റൊരു കുപ്പിയില്‍ പെട്രോള്‍ വാങ്ങി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് കുപ്പികളിലേയും പെട്രോളിന്റെ അളവിലുള്ള വ്യത്യാസം മനസിലായി. പിന്നാലെ ഇദ്ദേഹം ഇത് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പെത്തി പരിശോധന നടത്തി.

ലീഗല്‍ മെട്രോളജി വകുപ്പ് അഞ്ച് ലിറ്റര്‍ എടുത്ത് പരിശോധിക്കുകയായിരുന്നു. ഒന്നില്‍ 26 മില്ലി ലിറ്ററിന്റേയും മറ്റൊന്നില്‍ 30 മില്ലിലിറ്ററിന്റേയും കുറവും കണ്ടെത്തി. 25 മില്ലിലിറ്റര്‍ വരെ അനുവദനീയമാണ്. ക്രമക്കേട് കണ്ടെത്തിയതോടെ രണ്ട് നോസിലുകളും പൂട്ടി സീല്‍ വെച്ചു. തുടര്‍ നടപടികള്‍ക്കായി ജില്ലാ ലീഗല്‍ മെടോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാമിന് കൈമാറിയിരിക്കുകയാണ്.

കേരളത്തിൽ ഇന്ന് 4538 പേർക്ക് കൊവിഡ്; 20 മരണം, 3347 പേർക്കാണ് രോഗമുക്തി.കേരളത്തിൽ ഇന്ന് 4538 പേർക്ക് കൊവിഡ്; 20 മരണം, 3347 പേർക്കാണ് രോഗമുക്തി.

ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?ഇന്നലെ ഡിജിപി കുപ്പായത്തില്‍, ഇന്ന് എന്‍ഡിഎ പാളയത്തില്‍; ഗുപ്തേശ്വർ പാണ്ഡെ ബക്സറിൽ നേടുമോ?

Wayanad
English summary
Stop memo for petrol pump in Kaithakkal wayanad finding irregularities in distributed petrol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X