മലയാളസിനിമയിലെ നായികമാരെ സ്വപ്നസുന്ദരികളാക്കി മാറ്റുന്ന വയനാടന്‍ സാന്നിധ്യം 'ജോബി പുല്‍പ്പള്ളി'
മലയാളസിനിമയിലെ നായികമാരെ സ്വപ്നസുന്ദരികളാക്കി മാറ്റുന്ന വയനാടന്‍ സാന്നിധ്യം 'ജോബി പുല്‍പ്പള്ളി'
പുല്‍പ്പള്ളി: സിനിമയെ സ്നേഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ട് തന്നെയാവണം സിനിമയിലെ നായികാനായകന്മാരുടെ നടപ്പും, ഇരിപ്പും, വസ്ത്രവും, ആഭരണങ്ങളും, മുടിയും, മേക്കപ്പുമെല്ലാം അനുകരിക്കാന്‍ മലയാളികള്‍ക്കിഷ്ടം. വസ്ത്ര, ആഭരണ ശാലകളില്‍ സിനിമയുടെ പേരിലാണ് പലപ്പോഴും ആടയാഭരണങ്ങള്‍ തന്നെ അറിയപ്പെടുക. അതുപോലെ തന്നെ അനുകരണീയമാണ് നായികാനായകന്മാരുടെ ഹെയര്‍സ്റ്റൈലുകളും.
മലയാള സിനിമയിലെ നായികമാരുടെ വ്യത്യസ്തയാര്‍ന്ന ഹെയര്‍സ്റ്റൈലുകള്‍ക്ക് പിന്നില്‍ ഒരു വയനാടന്‍ വനിതാ സാന്നിധ്യമുണ്ട്. പുല്‍പ്പള്ളി പ്ലാത്തോട്ടത്തില്‍ ജോബി ജോര്‍ജാണ് ഒരു പതിറ്റാണ്ടായി മലയാളസിനിമയില്‍ മേക്കപ്പ് ആന്റ് ഹെയര്‍ ഡിസൈനറുടെ വേഷത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നത്. സംവൃതാസുനില്‍, കാവ്യമാധവന്, മീരാജാസ്മിന്, നമിതാപ്രമോദ്, ഭാമ, നിഖില വിമല്‍ എന്നിങ്ങനെ പോകുന്നു ജോബി അണിയിച്ചൊരുക്കിയ നായികമാരുടെ നീണ്ടനിര. ഇനി സിനിമകളിലേക്ക് വരികയാണെങ്കില്‍ ഫോര്‍ ഫ്രണ്ട്സ്, ഗദ്ദാമ, സ്വപ്നസഞ്ചാരി, പുതിയതീരങ്ങള്‍ തുടങ്ങി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സത്യന്‍അന്തിക്കാട്-ശ്രീനിവാസന് ടീമിന്റെ ഞാന്‍ പ്രകാശന് വരെ നീളുന്നു ജോബിയുടെ വിരല്‍സ്പര്‍ശം പതിഞ്ഞ സിനിമകള്‍. മൂന്ന് വര്‍ഷം മുമ്പ് മുംബൈയില്‍ നടന്ന മോഡലിംഗ് ഷോയില്‍ ഹിന്ദി സിനിമയിലെ സ്വപ്നനായിക ജൂഹി ചൗളയെ അണിയിച്ചൊരുക്കിയത് ജോബിയായിരുന്നു.

സിനിമയിലേക്ക്...
മലയാളത്തിലെ പുതുതലമുറയുടെ നായികയായ ഭാമയുടെ ഫാഷന്‍ഷോ അടക്കമുള്ള പരിപാടികളിലെ മേക്കപ്പ് വുമണ്‍ ജോബിയായിരുന്നു. വയനാട്ടിലെ പ്രശസ്ത ബ്യൂട്ടിപാര്ലറുകളിലൊന്നായ ലാഫേമിന്റെ ഉടമയാണ് ജോബി. ഷഹനാസ് ഹുസൈന്റെ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബെസ്റ്റ് സ്റ്റുഡന്‍സ് അവാര്‍ഡ് വാങ്ങിയാണ് ജോബി ബ്യൂട്ടീഷന് കോഴ്സ് പാസാവുന്നത്. നിരവധി വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ജോബി സിനിമയിലെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കീഴില്‍ റാമ്പ്, ഫിലിംമേക്കപ്പില് പരിശീലനം നേടി. ക്ലാരാ ഇന്റര്‍നാഷണലില്‍ നിന്ന് ബ്രൈഡല്മേക്കപ്പിലും, ഐ മേക്കപ്പിലും, ഇന്റോ വെസ്റ്റേണ്‍ ഹെയര്‍സ്റ്റൈല്‍ എന്നിവയിലും ഡല്‍ഹിയില്‍ നിന്നും അഡ്വാന്‍സ്ഡ് ഹെയര്‍കട്ട്സ് ആന്റ് ട്രീറ്റ്മെന്റ്സ് കോഴ്സില്‍ ഡിപ്ലോമയും സ്വന്തമാക്കി.

കേരളത്തിലും ബാംഗ്ലൂരിലും ബ്യൂട്ടിപാര്‍ലറുകള്‍
തിരക്കുപിടിച്ച ജോലികള്‍ക്കിടയിലും പുല്‍പ്പള്ളി, സുല്‍ത്താന്‍ബത്തേരി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ജോബി ബ്യൂട്ടിപാര്‍ലറുകള്‍ നടത്തിവരുന്നുണ്ട്. ഈയാഴ്ച കല്‍പ്പറ്റയിലും മറ്റൊരു പാര്‍ലര്‍ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജോലി. നിരവധി പരസ്യചിത്രങ്ങള്‍ക്കും, ഫാഷന്‍ഷോ, മോഡലിംഗ് മത്സരങ്ങള്‍ എന്നിവയിലേക്കെല്ലാം മേക്കപ്പിനായി ജോബിയെ തേടി ആളുകളെത്താറുണ്ട്. ഐഡിയ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പരസ്യത്തോടെയായിരുന്നു ജോബി ആ മേഖലയില്‍ തുടക്കം കുറിച്ചത്. പിന്നീട് അനേകം പരസ്യചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചു.

മണവാട്ടിമാരെ ഒരുക്കല്‍
പരസ്യ, സിനിമാ നായികമാരെ അണിയിച്ചൊരുക്കുന്നതിനേക്കാള് പ്രിയം മണവാട്ടിമാരെ അണിയിച്ചൊരുക്കുന്നതാണെന്ന് ജോബി പറയുന്നു. സുഹൃത്ത് കൂടിയായ നടി സംവൃത സുനിലിനെ വിവാഹത്തിന് അണിയിച്ചൊരുക്കിയ ഓര്‍മ്മകള്‍ മറക്കാനാവില്ലെന്ന് ജോബി കൂട്ടിച്ചേര്‍ക്കുന്നു. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ജോബിക്ക് ഫെഫ്ക്കയുടെ അംഗത്വവുമുണ്ട്. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകനായ ബോബി ഫിലിപ്പാണ് ഭര്‍ത്താവ് ബത്തേരി ഗ്രീന്‍ഹില്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇവാന, വില്ല്യം എന്നിവരാണ് മക്കള്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications