വയനാട്ടില്‍ തെരുവുനായ ശല്യം പരിഹരിക്കാന്‍ നീക്കം തുടങ്ങി; പ്രതിരോധ സേനയില്‍ കുടുംബശ്രീയും
കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായ തെരുവുനായ ശല്യം തുടരുന്നതിനാല്‍ പരിഹരിക്കാനുള്ള നീക്കം തുടങ്ങി. ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളിയായിരിക്കുകയാണ്. സിഡിഎസുകളില്‍ നിന്ന് തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.
പലയിടത്തും ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ആശുപത്രിയില്‍ വരെ തെരുവുനായ്ക്കള്‍ എത്തുന്നത് വര്‍ധിച്ചിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചതും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച പതിമൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരില്‍ ഇപ്പോഴുള്ളവരുടെ കൂട്ടത്തിലുണ്ട്. സിഡിഎസ് തലത്തില്‍ മൂന്ന് പേരെ വീതം തിരഞ്ഞെടുക്കാനാണ് കുടുംബശ്രീ സംസ്ഥാന മിഷന്, ജില്ലാ മിഷന് നല്കിയ നിര്‍ദേശം.
കുടുംബശ്രീ അംഗങ്ങളം അവരുടെ പുരുഷന്മാര് ഉള്‍പ്പെടെയുള്ള ബന്ധുമിത്രാദികളും അടങ്ങുന്നതാണ് 78 അംഗ സംഘം. അതേസമയം ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ലൈഫ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്റിറില്‍ പരിശീലനം നല്‍കും.
നിലവില്‍ ജില്ലയില്‍ ഏഴ് ഔദ്യോഗിക നായ പിടുത്തക്കാരാണ് ഉള്ളത്. പരിശീലനം ലഭിച്ച നായ പിടുത്തക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ അധ്യാപകരുടെ ക്ലാസും പ്രാക്ടിക്കല്‍ ക്ലാസുകളും പരിശീലനത്തില്‍ വരും. പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്സിനേഷന് ജില്ലയില്‍ പുരോഗമിക്കുകയാണ്.
ഇതിന് ശേഷം തെരുവുനായ്ക്കളുടെ കാര്യത്തിലേക്ക് വരിക. കുടുംബശ്രീ അംഗങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്കും വാക്സിനേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുക.
അതേസമയം ജില്ലാ മൃഗസംരക്ഷണ വകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ഹോട്ട്സ്പോട്ടുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് വാക്സിനേഷന് നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പേവിഷ പ്രതിരോധത്തിനുള്ള വാക്സിന് നല്കി തുടങ്ങിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications