വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തെരുവുനായ ശല്യം പരിഹരിക്കാന്‍ നീക്കം തുടങ്ങി; പ്രതിരോധ സേനയില്‍ കുടുംബശ്രീയും

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ രൂക്ഷമായ തെരുവുനായ ശല്യം തുടരുന്നതിനാല്‍ പരിഹരിക്കാനുള്ള നീക്കം തുടങ്ങി. ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയും പങ്കാളിയായിരിക്കുകയാണ്. സിഡിഎസുകളില്‍ നിന്ന് തിരഞ്ഞെടുത്ത 78 പേരാണ് കുടുംബശ്രീയുടെ ഭാഗമായി പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

പലയിടത്തും ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. ആശുപത്രിയില്‍ വരെ തെരുവുനായ്ക്കള്‍ എത്തുന്നത് വര്‍ധിച്ചിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചതും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

1

ഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കംഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കം

കഴിഞ്ഞ വര്‍ഷം പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച പതിമൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരില്‍ ഇപ്പോഴുള്ളവരുടെ കൂട്ടത്തിലുണ്ട്. സിഡിഎസ് തലത്തില്‍ മൂന്ന് പേരെ വീതം തിരഞ്ഞെടുക്കാനാണ് കുടുംബശ്രീ സംസ്ഥാന മിഷന്‍, ജില്ലാ മിഷന് നല്‍കിയ നിര്‍ദേശം.

ചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംചിത്രത്തില്‍ മുയല്‍ ഒളിഞ്ഞിരിപ്പുണ്ട്; വേട്ടക്കാരന് മുമ്പ് കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

കുടുംബശ്രീ അംഗങ്ങളം അവരുടെ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുമിത്രാദികളും അടങ്ങുന്നതാണ് 78 അംഗ സംഘം. അതേസമയം ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ലൈഫ് സ്റ്റോക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റിറില്‍ പരിശീലനം നല്‍കും.

നിലവില്‍ ജില്ലയില്‍ ഏഴ് ഔദ്യോഗിക നായ പിടുത്തക്കാരാണ് ഉള്ളത്. പരിശീലനം ലഭിച്ച നായ പിടുത്തക്കാര്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെ ക്ലാസും പ്രാക്ടിക്കല്‍ ക്ലാസുകളും പരിശീലനത്തില്‍ വരും. പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളര്‍ത്തു നായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്.

ഇതിന് ശേഷം തെരുവുനായ്ക്കളുടെ കാര്യത്തിലേക്ക് വരിക. കുടുംബശ്രീ അംഗങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ക്കും വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുക.

അതേസമയം ജില്ലാ മൃഗസംരക്ഷണ വകുപ്പും തദ്ദേശ ഭരണസ്ഥാപനങ്ങളും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളും പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ജില്ലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പേവിഷ പ്രതിരോധത്തിനുള്ള വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരംഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

Wayanad
English summary
stray dog issue in wayanad, kudumbasree also part of vaccination process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X