വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിക്രമങ്ങള്‍ തടയാന്‍ നിയമബോധവത്ക്കരണവും, കായികപരിശീലനവും: സ്ത്രീ സുരക്ഷ പരിശീലന പരിപാടി ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

മേപ്പാടി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പാടി റിപ്പണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ സ്ത്രീ സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. അതിക്രമങ്ങള്‍ തടയുന്നതിന് സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വയംരക്ഷക്കാവശ്യമായ കായികപരിശീലനവും നിയമങ്ങളില്‍ അവബോധവും പകര്‍ന്ന് പരിശീലനപരിപാടി സംഘടിപ്പിച്ചത്. ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മുഴുവന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.

ഇതിന്റെ ആദ്യപടിയാണ് റിപ്പണിലേത്. കേരള പോലീസിന്റെ നിര്‍ഭയ ടീം വയനാടുമായി സഹകരിച്ചാണ് സി പി എഫ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. റിപ്പണ്‍ ഇടവക വികാരി ഫാ. സുനില്‍ തെക്കേപ്പുര ഉദ്ഘാടനം ചെയ്തു. സ്ത്രീ പീഡന വാര്‍ത്തകളെ ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന രീതി ഇത്തരം അക്രമങ്ങളുടെ പുനഃരാവര്‍ത്തനത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

news

സംസ്ഥാനത്തെ കുടുംബ ബന്ധങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണ രീതി, ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം എന്നിവയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിക്രമങ്ങളെ തടയാന്‍ സ്ത്രീകള്‍ സ്വയം പ്രതിരോധത്തിനാവശ്യമായ കായിക പരീശീലനം നേടുന്നതിനൊപ്പം ആവശ്യമായ നിയമ പരിഞ്ജാനവും നേടണമെന്ന് ക്ലാസെടുത്ത കല്‍പ്പറ്റ പോലീസ് വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി. ഉഷകുമാരി പറഞ്ഞു. സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സ്ത്രീകള്‍ക്ക് കായികപരിശീലനം നല്‍കിയത്. സിസിഎഫ് ജില്ല ചെയര്‍മാന്‍ സാലു ഏബ്രഹാം മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍, കെ.കെ. ജേക്കബ്, സിജോ എം. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Wayanad
English summary
Sthree suraksha program in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X