വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മില്‍മയ്ക്കും ക്ഷീരവികസനവകുപ്പിനുമെതിരെ പ്രതിഷേധവുമായി മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പാല്‍ വില വര്‍ദ്ധിപ്പിക്കുക, അല്ലാത്തപക്ഷം ക്ഷീര വികസന വകുപ്പ്, മില്‍മ, ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി 12 മാസവും പ്രാത്സാഹന വില അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടാണ് സംഘടന പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

റിട്ട. എസ്ഐയെയും മീൻ കുളം ഉടമകളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റില്‍!!റിട്ട. എസ്ഐയെയും മീൻ കുളം ഉടമകളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റില്‍!!

ജൂലൈ 27ന് മില്‍മയുടെ വയനാട് ഡെയറി പ്ലാന്റിലേക്കും, ചിങ്ങം ഒന്നിന് വയനാട് കലക്‌ട്രേറ്റിന് മുമ്പിലും ധര്‍ണ നടത്തുമെന്ന് ഭാരവാഹികളായ എച്ച് .ബി പ്രദീപ്, ലാലു മാപ്പനാത്ത്, ബെന്നി ബി.പി, ബേബി തോമസ്, വി.വി. രാമകൃഷ്ണന്‍, എ.പി. കുര്യാക്കോസ്, പി.റ്റി ഉലഹന്നാന്‍, പി. ജെ ആഗസ്തി, മഞ്ജുഷ.എം.എസ് എന്നിവര്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ താറുമാറായ ജില്ലയിലെ ക്ഷീരമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. പാലുല്പാദനം സര്‍വകാല റെക്കോര്‍ഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

milksociety-15

എന്നാല്‍ ക്ഷീരകര്‍ഷകര്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലിത്തീറ്റക്കുണ്ടായ വന്‍വിലവര്‍ധനവും, പാലിന്റെ വില കാലോചിതമായി വര്‍ധിപ്പിക്കാത്തും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നിലവില്‍ ക്ഷീരകര്‍ഷകന് മില്‍മയില്‍ നിന്നും ലഭിക്കുന്ന വില അപര്യാപ്തമാണ്. ഇതിന് പുറമെ മില്‍മ നിര്‍ത്തലാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പുനസ്ഥാപിക്കുക, ക്ഷീര സംഘങ്ങള്‍ക്ക് നല്‍കി വരുന്ന ചില്ലിംഗ് ചാര്‍ജ്, ട്രാന്‍സ് പോര്‍ട്ടേഷന്‍ ചാര്‍ജ് എന്നിവ അടിയന്തിരമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന്‍ മുന്നോട്ടുവെക്കുന്നു.

വയനാട്ടിലെ ക്ഷീരമേഖല അതിജീവനത്തിലാണെങ്കിലും തീറ്റപ്പുല്ലിനും വൈക്കോലിനുമടക്കം വില വര്‍ധിച്ചത് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടാതെ ചിലവിനനുസരിച്ച് വരവുണ്ടാകാത്തത് പല ക്ഷീരകര്‍ഷകരെയും ഇന്ന് കടക്കെണിയിലാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ജില്ലയിലെ മറ്റ് ചില സംഘടനകളും മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കാനിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയിലും പിടിച്ചുനിര്‍ത്തിയ ക്ഷീരമേഖല തകരാതിരിക്കാന്‍ അവകാശപ്പോരാട്ടങ്ങള്‍ക്കൊരുങ്ങുകയാണ് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍.

Wayanad
English summary
Strike against milma in Wayanad over crisis in diary farming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X