വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ പ്രളയാനന്തരം സ്‌കൂളുകളിലെത്താത്തത് നിരവധി വിദ്യാര്‍ഥികള്‍: നവംബര്‍ 12നകം തിരിച്ചെത്തിക്കാന്‍ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രളയാനന്തരം വയനാട്ടിലെ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയത് നിരവധി വിദ്യാര്‍ത്ഥികള്‍. ഔദ്യോഗികമായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മന്ത്രി സി രവീന്ദ്രനാഥ് കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ വിശദമാക്കിയിരുന്നു. കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അത്തരം വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ജനകീയയാത്ര നടത്തി തിരികെയെത്തിക്കാനുള്ള പദ്ധതികളായിരുന്നു മന്ത്രി പറഞ്ഞത്. ജനപ്രതിനിധകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ വരാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് ജനകീയയാത്ര നടത്തുക.

<strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!</strong>പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!


പ്രളയാനന്തരം വിദ്യാര്‍ത്ഥികളുടെ വീടുകളിലെ സാമൂഹിക പ്രശ്നങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച ജില്ലാപഞ്ചായത്ത് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ യാത്രാസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കാനുള്ള പദ്ധതികള്‍ വ്യക്തമാക്കി. നവംബര്‍ 12നകം തിരിച്ചെത്തിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

KB Naseema

പ്രളയാനന്തരം സ്‌കൂളുകളില്‍ നിന്നും കട്ടികളുടെ വ്യാപകമായ കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍പ്പെട്ടിതിനെത്തുടര്‍ന്നാണ് ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍. മന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചത് പോലെ തന്നെ ജനകീയ ഇടപെടല്‍ തന്നെയാവും ജില്ലാപഞ്ചായത്ത് നടപ്പിലാക്കുക. 29ന് രാവിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍, എച്ച്.എം, പി.ടി.എ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, കുടുബശ്രീ സാക്ഷരതാ കോഡിനേറ്റര്‍, ഐ.ടി.ഡി.പി തുടങ്ങിയവരുടെ വിപുലമായ യോഗം കുട്ടികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേരും.

അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് വൈത്തിരി ഉപജില്ലയിലെ ട്രൈബല്‍ ഓഫീസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്റ്റാന്റിംഗ് കമ്മിറ്റി, പി.ടി.എ, എച്ച്.എം തുടങ്ങിയവരുടെ യോഗവും ചേരുന്നുണ്ട്. സ്‌കൂളിലെത്തിച്ച ശേഷം അവരെ നിലനിര്‍ത്തുന്നതിന്നാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ട്രോപ്ഔട്ട്ഫ്രീ വയനാട് എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നടത്തുമെന്നും പ്രസിഡന്റ് നസീമ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എസ്.ടി കട്ടികള്‍ക്കുമായി മോട്ടിവേഷന്‍, റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ നടത്തും. ഇതിനായി സ്‌കൂളുകളില്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു. പ്രളയം അതിരൂക്ഷമായിരുന്ന വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ സ്‌കൂളില്‍ നിന്നുമാണ് കൂടുതലായും കുട്ടികള്‍ വിദ്യാലയങ്ങളില്‍ തിരികെയെത്താതത്. ഇതിനെ പ്രതിരോധിക്കുക അത്ര എളുപ്പമല്ലെങ്കിലും അതിനുള്ള തീവ്രപ്രയത്‌നത്തിനാണ് വയനാട് ജില്ലാപഞ്ചായത്ത് ഒരുങ്ങുന്നത്.

Wayanad
English summary
Students didn't get back after flood in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X