Get Updates
Get notified of breaking news, exclusive insights, and must-see stories!

സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ 'തല്ലുമാല'

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ചേരിതിരിഞ്ഞായിരുന്നു അടി. ഇന്നലെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. നഗരത്തിലെ രണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പരസ്പരം ഇവര്‍ ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ പരസ്പരം ചാടി ചവിട്ടുന്നത് വരെ വീഡിയോയിലുണ്ട്. ചില കുട്ടികള്‍ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

1

കൂട്ടത്തല്ല് അതിരുകടന്നതോടെ നാട്ടുകാരെത്തിയാണ് വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് ബത്തേരി പോലീസ് പ്രതികരിച്ചു. പക്ഷേ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിന്റെ കാരണം അറിയില്ലെന്നാണ് പോലീസ് പറയുന്നത്.

ഇതിന്റെ കാരണം കണ്ടുപിടിച്ച ശേഷം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും ഈ രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, അത് അന്ന് തന്നെ പരിഹരിച്ചിരുന്നുവെന്നുമാണ് പോലീസ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+