വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയും മധ്യവയസ്‌ക്കനും മരിച്ചു; ശരീരം ചിന്നിച്ചിതറിയ നിലയില്‍, മരിച്ചവര്‍ തമ്മില്‍ അടുപ്പമുള്ളതായി നാട്ടുകാര്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മയും മധ്യവയസ്‌ക്കനും മരിച്ചു. ഓടപ്പള്ളം ഏറളാട്ടുകുന്നിലെ പെരിങ്ങോട്ടില്‍ അബ്രഹാമിന്റെ മകന്‍ ബെന്നി എന്ന ഐസക് (45), നായ്ക്കട്ടി എളവന നാസറിന്റെ ഭാര്യ അമല്‍ നാസര്‍ (32) എന്നിവരാണ് മരിച്ചത്. ബെന്നി നാസറിന്റെ കുടുംബസുഹൃത്തും വീടുമായി അടുത്ത ബന്ധം പുലര്‍ത്തിവന്നയാളുമാണ്. വെള്ളിയാഴ്ച നാല് തവണ ബെന്നി നാസറിന്റെ വീട്ടിലെത്തിയിരുന്നു. ആദ്യമെത്തിയപ്പോള്‍ അമലിന്റെ ഇളയമകള്‍ക്ക് ഐസ്‌ക്രീമുമായാണ് എത്തിയത്.

<strong>ഇടത് കോട്ടകളിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ്, കാസർഗോഡ് വിജയമുറപ്പിച്ച് എൽഡിഎഫ്</strong>ഇടത് കോട്ടകളിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ്, കാസർഗോഡ് വിജയമുറപ്പിച്ച് എൽഡിഎഫ്

ആവര്‍ത്തിച്ച് വീട്ടിലെത്തിയപ്പോള്‍ ഇനി വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അംലയുടെ ഭര്‍ത്താവ് നാസര്‍ തൊട്ടടുത്തുള്ള നായ്ക്കട്ടിയിലെ പള്ളിയില്‍ പോയപ്പോഴാണ് ബെന്നി വീണ്ടുമെത്തിയത്. വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു അംല. പതിവില്‍ നിന്നും വിഭിന്നമായി പ്രകോപിതനായി വീട്ടിലെത്തിയ ബെന്നിയെ കണ്ട് വീട്ടമ്മ ഉമ്മറത്തേക്ക് ഓടിയതായാണ് സംശയിക്കുന്നത്. ഈ സമയത്ത് വരാന്തയില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുവരുടെയും തലഭാഗങ്ങള്‍ ഒഴിച്ച് ബാക്കി ഭാഗങ്ങള്‍ ചിന്നിച്ചിതറി.

Suicide

മൂന്നൂറ് മീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. ഭര്‍ത്താവ് നാസറും, നാട്ടുകാരുമെത്തുമ്പോള്‍ ദാരുണരംഗം കണ്ട് നടുങ്ങി. വീട്ടിലുണ്ടായിരുന്ന ഇളയമകള്‍ മുറ്റത്ത് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ബെന്നിക്ക് നാസറിന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ ബന്ധുക്കള്‍ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാസറിന് സുഹൃത്തിനെ തെല്ലും സംശയമില്ലായിരുന്നു. നായ്‌ക്കെട്ടി ടൗണില്‍ ഭര്‍ത്താവ് നാസര്‍ നടത്തുന്ന അക്ഷയ സെന്റര്‍ നോക്കി നടത്തുകയായിരുന്നു അമല്‍ നാസര്‍. ബെന്നി ഇതേ ടൗണില്‍ ഫര്‍ണിച്ചര്‍ കട നടത്തിവരികയാണ്.

സ്‌ഫോടനത്തില്‍ വീടിന്റെ വരാന്ത, മുറ്റം, ചുമര്‍ എന്നിവിടങ്ങളില്‍ മാസം ചിതറിത്തെറിച്ച് കിടക്കുന്ന അവസ്ഥയിലാണുള്ളത്. വീടിന്റെ പരിസരത്ത് ബെന്നിയെത്തിയ മോട്ടോര്‍ബൈക്കും, സ്‌ഫോടകവസ്തു കത്തിക്കാനുപയോഗിച്ച ലൈറ്ററും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം വീട്ടുമുറ്റത്ത് വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. അമല്‍ നാസറിന്റെ മൃതദേഹം നായ്ക്കട്ടി പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു.

വീട്ടില്‍ നല്‍കിയ സ്വാതന്ത്ര്യം മുതലെടുത്ത് വീട്ടമ്മയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാവാം കൊലപാതകത്തിന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാവൂ. ബെന്നിയുടെ കടയില്‍ നിന്നും ജലാറ്റിന്‍ സ്റ്റിക്കുകളും ക്യാപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജലാറ്റിന്‍ സ്റ്റിക്ക് അരയില്‍ കെട്ടിയിരുന്നതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. കന്നട പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തത്.

Wayanad
English summary
Suicide bomb blast in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X