സുൽത്താൻ ബത്തേരിയിൽ വിജയം യുഡിഎഫിനൊപ്പം: ഐസി ബാലകൃഷ്ണൻ വിജയിച്ചു, വയനാട്ടിൽ രണ്ടിടത്ത് യുഡിഎഫ്
കൽപ്പറ്റ: വയനാട്ടിൽ മൂന്നിൽ രണ്ട് മണ്ഡലങ്ങളിലും ആധിപത്യമുറപ്പിച്ച് യുഡിഎഫ്. സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംഎൽഎയുമായ ഐസി ബാലകൃഷ്ണനാണ് വിജയിച്ചിട്ടുള്ളത്. കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് സുൽത്താൻ ബത്തേരി മണ്ഡലം. സിപിഎം അട്ടിമറി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആദ്യം മുതൽ തന്നെ ഐസി ബാലകൃഷ്ണൻ തന്നെയാണ് മണ്ഡലത്തിൽ മുന്നിട്ടുനിന്നത്. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ നൽകിയ സൂചന.
എൽഡിഎഫ് സ്ഥാനാർത്ഥി എംഎസ് വിശ്വനാഥനാണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ചത്. എൽഡിഎഫ് അട്ടിമറി വിജയം പ്രതീക്ഷിരുന്ന സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വിജയം ഐസി ബാലകൃഷ്ണനൊപ്പം തന്നെ നിൽക്കുകയായിരുന്നു. എൻഡിഎ ടിക്കറ്റിൽ സികെ ജാനുവും ഇത്തവണ മത്സരിച്ചിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

സംവരണ മണ്ഡലമായ ബത്തേരി കോണ്‍ഗ്രസിനൊപ്പം നിന്നിട്ടുള്ളതാണ് ചരിത്രം. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയ്ക്കൊപ്പം പൂതാടി, നെന്മേനി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലം. 1977 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഒരുതവണ ഈ മണ്ഡലം സംവരണ മണ്ഡലമായിരുന്നു. 2011 മുതല്‍ പട്ടികജാതി സംവരണ മണ്ഡലമായാണ് സുൽത്താൻ ബത്തേരി നിലനിൽക്കുന്നത്.
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications