ബത്തേരി കാരക്കണ്ടി സ്ഫോടനം: ചികിത്സയിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികൾ മരിച്ചു. കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ പരുക്കേറ്റ മുരളി(16), അജ്മൽ(14) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രണ്ടുപേരും ഇന്ന് മരിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പുണ്ടായ സ്ഫോടനത്തില്‍ ഇവര്‍ ഉള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിലാണ്.
മൂവരും അയല്‍വാസികളാണ്. മുരുകന്റെ മകൻ മുരളി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജ്മൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്. രണ്ട് ദിവസം മുന്‍പാണ് കുപ്പാടി കാരക്കണ്ടിക്ക് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ സ്ഫോടനം ഉണ്ടാവുന്നത്. ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഒത്തുകൂടിയപ്പോള്‍ പൊള്ളലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. എങ്ങനെ സ്ഫോടനം നടന്നുവെന്നോ വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എന്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തതയില്ല. വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Recommended Video


ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ബത്തേരിയിൽ മുൻപ് പടക്കവ്യാപാരം നടത്തിയിരുന്നവർ രണ്ടു വർഷം മുൻപ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. അവര്‍ ഉപേക്ഷിച്ച് പോയ വെടിമരുന്നില്‍ കുട്ടികള്‍ തീ കൊളുത്തുകയായിരുന്നോ എന്ന സംശയം ഉണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ നിന്നും പടക്കത്തിന്‍റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications