വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍മഴയിലും കാറ്റിലും വയനാട്ടില്‍ വ്യാപകനാശനഷ്ടങ്ങള്‍; ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നു; മരം വീണ് ഗതാഗതം സ്തംഭിച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വേനല്‍മഴയില്‍ വയനാട്ടിലെങ്ങും കനത്തനാശനഷ്ടങ്ങള്‍. വേനല്‍മഴയോടൊപ്പമെത്തുന്ന ശക്തമായ കാറ്റാണ് നാശനഷ്ടങ്ങളുണ്ടാക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഞായറാഴ്ചയുണ്ടായ ശക്തമായ മഴയിലും കാറ്റിലും സുല്‍ ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാത യില്‍ കൊളഗപ്പാറക്കടുത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു.

പ്രതിപക്ഷം പല കുറ്റവും പറയും: ലോക്സഭ തിരഞ്ഞെടുപ്പ് കുറ്റമറ്റത്, ഇലക്ഷന്‍ കമ്മീഷന് പ്രണബിന്റെ പ്രശംസപ്രതിപക്ഷം പല കുറ്റവും പറയും: ലോക്സഭ തിരഞ്ഞെടുപ്പ് കുറ്റമറ്റത്, ഇലക്ഷന്‍ കമ്മീഷന് പ്രണബിന്റെ പ്രശംസ

ഞായറാഴ്ച ദേശീയപാതയില്‍ മരണം വീണതോടെ വാഹനങ്ങള്‍ വഴിയില്‍ കുടങ്ങി. പിന്നീട് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍മഴയോട് അനുബന്ധിച്ചുള്ള ശക്തമായ ഇടിമിന്നലിലും വ്യാപകനാശനഷ്ടങ്ങളാണുണ്ടാകുന്നത്. ശനിയാഴ്ച നെയ്ക്കുപ്പയില്‍ ആനിക്കാട് ഷൈല ജോര്‍ജിന്റെ വീട് മിന്നലേറ്റു ഭാഗികമായി നശിച്ചിരുന്നു. ഇടിമിന്നലില്‍ വീടിന്റെ തറ ചിതറിത്തെറിച്ചു. ഭിത്തികള്‍ക്ക് വിള്ളല്‍ വീഴുകയും, വയറിംഗ് കത്തിനശിക്കുകയും ചെയ്തിരുന്നു.

wayanadrain

കഴിഞ്ഞദിവസം മാനന്തവാടിയില്‍ ഇടിമിന്നലില്‍ ഭൂമി വിണ്ടുകീറിയിരുന്നു. നെയ്ക്കുപ്പയില്‍ തന്നെ ടൗണിനു സമീപം സിഎംസി കോണ്‍വന്റിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും വെണ്ണിയോട് തുരുത്തിയില്‍ റഷീദിന്റെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. 50,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് കാവുംമന്ദം കക്കട്ടില്‍ ഇബ്രാഹിമിന്റെ വീടും തകര്‍ന്നു.

ശക്തമായ കാറ്റില്‍ കല്‍പ്പറ്റ ടൗണില്‍ വിവിധ കെട്ടിടങ്ങളിലെ ഷീറ്റുകള്‍ പറന്നുപോയിരുന്നു. മിക്ക ദിവസങ്ങളിലും വൈദ്യുതിബന്ധം താറുമാറാകുന്ന അവസ്ഥയാണുള്ളത്. ശനിയാഴ്ച കല്‍പ്പറ്റ ടൗണില്‍ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. പിന്നീട് രാത്രി വൈകിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. കനത്തമഴയോടൊപ്പമെത്തുന്ന കാറ്റില്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ കാര്‍ഷികവിളകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Wayanad
English summary
Summer rain disasters reported from Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X