കോണ്‍ഗ്രസുകാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു; ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സസ്പെന്ഷന്
കല്‍പ്പറ്റ: കോണ്‍ഗ്രസുകാര്‍ക്കൊപ്പം പങ്കെടുത്ത ടി സിദ്ദിഖ് എംഎല്‍എയുടെ ഗണ്മാന് സ്മിബിനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. സസ്പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉ ത്തരവ് വയനാട് പോലീസ് മേധാവിയാണ് ഇറക്കിയത്. കഴിഞ്ഞ ദിവസം മാര്‍ച്ചിനിടെയാണ് ഇയാള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്ഷമുണ്ടായപ്പോഴായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ തടഞ്ഞ് ആക്രമിക്കാന്ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ഔദ്യോഗിക ജോലി നിര്‍വഹിക്കാതെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന് അക്രമത്തിന്റെ ഭാഗമായത് കൊണ്ടാണ് നടപടി.

ഇയാള്‍ പോലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സിപിഎമ്മും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. സിദ്ദിഖിന്റെ ഗണ്മാന് യൂണിഫോമില്‍ നില്ക്കുന്ന പോലീസുകാരെ തള്ളിമാറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാള്‍ യൂണിഫോമില്‍ അല്ല. സ്ഥലത്ത് സിദ്ദിഖുമില്ല. ഇയാള്‍ തനി കോണ്‍ഗ്രസുകാരന്റെ രീതിയിലാണ് പോലീസുകാരെ തള്ളിമാറ്റിയതെന്നും സിപിഎം പറഞ്ഞു. അതേസമയം രാഹുലിന്റെ ഓഫീസ് അക്രമിച്ചതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അപലപിച്ചു. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ഇതിനിടെ സിദ്ദിഖിനെതിരെ വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന് പറഞ്ഞു. സിദ്ദിഖ് എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് പറയുന്നു. എന്ത് ഞൊട്ട കാണിക്കാനാണ് ഈ സിദ്ദിഖ്. കോഴിക്കോട് നിന്ന് ഇവിടെ വന്ന് എംഎല്‍എയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പഠിപ്പിക്കാനാണോ നോക്കുന്നത്. ആരാണ് സിദ്ദിഖ് എന്ന് എല്ലാവര്‍ക്കുമറിയാം. മരുഭൂമിയിലെ കഥയെല്ലാം അറിയാം. ആ സിദ്ദിഖ് ഞങ്ങളെ രാഷ്ട്രീയ പഠിപ്പിക്കണ്ട. മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നോ, അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും. ആ പണിയും ഇതുവരെ സിദ്ദിഖ് പഠിച്ചിട്ടില്ല. അതും ഞങ്ങള്‍ പഠിപ്പിച്ച് താരം. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗഗാറിന് പറഞ്ഞു.
സിപിഎം കൊടി നശിപ്പിച്ചവര്‍ക്കെതിരെയും ഗഗാറിന് രംഗത്തെത്തി. കൊടി കീറിയവനെ കീറാനും ഞങ്ങള്‍ അറിയാമെന്ന് ഗഗാറിന് വ്യക്തമാക്കി. പണ്ട് ലീഗും കുറേ കൊടി കീറല്‍ നടത്തിയതാണ്. പിന്നൊരു ദിവസം നോക്കുമ്പോള്‍ ലീഗിന്റെ കൊടിയുമില്ല, കൊടി മരവുമില്ല. അന്ന് നിര്‍ത്തിയതാണ് അവര്‍. ഇത് കോണ്‍ഗ്രസിന്റെ പൊട്ടന്മാര്ക്ക് മനസ്സിലായിട്ടില്ലെങ്കില് നന്നായി മനസ്സിലാക്കി കൊടുക്കാന്‍ കെല്‍പ്പുള്ളവര്‍ വയനാട്ടിലുണ്ട്. 70 വയസ്സ് കഴിഞ്ഞ ഞങ്ങളുടെ ഇപി ജയരാജന് ഒന്ന് കൊടുത്തപ്പോള്‍ നിലത്ത് വീണതാണ് സുധാകരന്റെ സെമി കേഡറെന്നും ഗഗാറിന് പരിഹസിച്ചു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications