വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ അതിജീവിക്കാന്‍ 'തണലി'ന്റെ പ്രകൃതി സൗഹൃദഭവനം; ആദ്യവീട് വിധവയായ പാത്തുമ്മക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതിയില്‍പ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രകൃതിസൗഹൃദ ഭവനം ശ്രദ്ധേയമാവുന്നു. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ലാണ് (ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റ്) വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കുന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത്. മഴക്കെടുതി രൂക്ഷമായിരുന്ന പൊഴുതന ആറാംമൈല്‍ അച്ചൂരാനം കളത്തിങ്കല്‍ പാത്തുമ്മയ്ക്കാണ് ആദ്യവീട് നിര്‍മ്മിച്ചുനല്‍കുന്നത്. ഭര്‍ത്താവ് മരിച്ചുപോയ പാത്തുമ്മയുടെ ഏഴംഗ കുടുംബത്തിന് താമസിക്കാനുതകും വിധമാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ കൈമാറ്റം ഇന്ന് നടക്കും.

പൊഴുതന ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വീടിന് നിരവധി പ്രത്യേകതകളുണ്ട്. വെള്ളം കയറാത്ത വിധത്തില്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ത്തിയാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. കേരളമാതൃക നിലനിര്‍ത്തിക്കൊണ്ട് തന്നെ ഗുണമേന്മ കൂടിയ സിമന്റ് ഫൈബര്‍ ബോര്‍ഡ്, ജി ഐ, എം എസ് പൈപ്പുകള്‍, റൂഫ് സിസ്റ്റം എന്നിവയിലൂടെ ഉറപ്പും സൗന്ദര്യവും ഒത്തിണങ്ങിയ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.

news1

വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആവശ്യമെങ്കില്‍ സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ തന്നെ അഴിച്ചുമാറ്റി മറ്റൊരിടത്ത് നിര്‍മ്മിക്കാമെന്നതും ഈ വീടിന്റെ പ്രത്യേകതകളിലൊന്നാണ്. കാലാവസ്ഥക്കും പ്രകൃതിക്കും അനുയോജ്യമായ വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയിട്ടുള്ളത്. വയല്‍പ്രദേശത്താണ് ആദ്യവീട് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും വെളളപൊക്കമടക്കമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സാഹചര്യത്തില്‍ തറനിരപ്പില്‍ നിന്നും പൈപ്പുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ഇതിന്റെ നിര്‍മ്മാണം. വീട്ടിലേക്ക് കയറുന്ന വഴികളും, അകവുമെല്ലാം സിമന്റ് ഷീറ്റുകളുപയോഗിച്ചാണ് പാകപ്പെടുത്തിയിട്ടുള്ളത്.

news1

മേല്‍ക്കൂരയാണെങ്കില്‍ പരമ്പരാഗത വീടു പോലെ തന്നെ ഓട് പാകിയിട്ടുണ്ട്. 6.25 ലക്ഷം രൂപയാണ് ഈ വീടിന് വരുന്ന ചിലവ്. തണലിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 50-ഓളം വീടുകള്‍ ഇത്തരത്തില്‍ മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ജില്ലയില്‍ നിര്‍മ്മിച്ചുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. പനമരം അടക്കമുള്ള മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ഇതിനായുള്ള സ്ഥലം കണ്ടെത്തിയതായും തണല്‍ ഭാരവാഹികള്‍ പറഞ്ഞു. സെപ്റ്റംബര്‍ 18ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചീഫ് ആര്‍ക്കിടെക്ട് എ ആര്‍ ശങ്കര്‍, എന്‍ സി പ്രസാദ്, സിബി വര്‍ഗീസ്, പി സി മുസ്തഫ, ജേക്കബ്ബ് മാത്യു, കെ കെ ഹനീഫ, പി എം വിമല, സക്കീന മുജീബ്, ഡോക്ടര്‍ ഇദ്രീസ്, ഹസന്‍ നസീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Wayanad
English summary
thanals first house is donated to a widow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X