വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചായയുടെ രുചിയും ചരിത്രവുമറിയാം; സഞ്ചാരികളെ സ്വാഗതം ചെയ്ത് വയനാട്ടിലെ 'ടീ മ്യൂസിയം'

  • By Desk
Google Oneindia Malayalam News

പൊഴുതന: ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ പരിണാമം തെളിയിക്കുന്ന 100 വര്‍ഷത്തെ തേയിലത്തോട്ടങ്ങളുടെ പാരമ്പര്യവും സവിശേഷതയും പ്രതിപാദിക്കുന്ന പൊഴുതന അച്ചൂരിലെ ടീ മ്യൂസിയം സഞ്ചാരികള്‍ക്കായി ഒരുങ്ങി. വയനാടിന്റെ ടൂറിസം മേഖലക്ക് പുത്തനുണര്‍വ് പകരുന്നതാണ് പൊഴുതന അച്ചൂരില്‍ ആരംഭിച്ചിട്ടുള്ള വയനാട്ടിലെ ആദ്യ ടീ മ്യൂസിയം.

വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

1914-ല്‍ നിര്‍മ്മാണപ്രവൃത്തി ആരംഭിക്കുകയിം, 1920-ഓടെ പൂര്‍ത്തിയാകുകയും ചെയ്ത ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. 1995-ല്‍ അഗ്നിക്കിരയായ കെട്ടിടം പഴമയുടെ പ്രൗഡി നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് മ്യൂസിയമായി മാറ്റിയിരിക്കുന്നത്. ബോസ്റ്റണ്‍ ടീ പാര്‍ട്ടി മുതല്‍ വയനാടന്‍ തേയിലയുടെ ചരിത്രം വരെ മ്യൂസിയം കാഴ്ചക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിലായാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.

 Tea museum

ഒന്നാം നിലയില്‍ തേയിലയുടെ ചരിത്രമാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നു ആഗോളതലത്തില്‍ തേയില വ്യാപാരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്ന കരകളും, സമുദ്രമാര്‍ഗങ്ങളും ഉള്‍പ്പെടുന്ന ഭൂപടം ഗവേഷണത്തിനും, ജനങ്ങള്‍ക്കുമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തേയിലയുടെ രസകരമായ വസ്തുതകളും ഇന്ത്യയിലെ തേയിലവ്യാപാരത്തിന് പ്രേരകമായ ഘടകങ്ങളും, ബോസ്റ്റണ്‍ ടീ പാര്‍ട്ടിയെ സംബന്ധിച്ചുള്ള ചരിത്രപരമായ കാരണങ്ങളും വിശദീകരിക്കുന്നു.

തോട്ടം മേഖലയെ പറ്റിയും, അവിടെ നിലനിന്നിരുന്ന സാമൂഹിക ജീവിതത്തെ പറ്റിയുമുള്ള ഒരു വിവരണം മുന്‍കാല തിയ്യതികളുപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു. സൗത്ത് ഇന്ത്യയിലെ പ്രധാന പ്ലാന്റേഷന്‍ കമ്പനിയായ എച്ച് എം എല്‍ തങ്ങളുടെ സാമൂഹികവും, സാമ്പത്തികവുമായ പ്രതിബദ്ധതയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എച്ച് എം എല്ലിന് ലഭിച്ച വിവിധ അന്തര്‍ദേശീയ സര്‍ട്ടിഫിക്കറ്റ്‌സ് ആയ സാന്‍ റൈന്‍ ഫോറസ്റ്റ് അലൈന്‍സ്, യു ടി സെഡ്, ട്രസ്റ്റ്ടീ എന്നിവയും മ്യൂസിയത്തിലുണ്ട്. രണ്ടാംനിലയില്‍ പഴയകാല ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

പഴയ കാലത്ത് പഞ്ചിംഗിനായി ഉപയോഗിച്ചിരുന്ന സ്വിസ്‌മെയ്ഡ് ക്ലോക്ക് മ്യൂസിയത്തിലെ ഏറെ ശ്രദ്ധേയമായ ഉപകരണമാണ്. ആദ്യാകാലങ്ങളില്‍ തേയില സംസ്‌ക്കരിക്കാനും, മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങളും ആദ്യകാല ഫോട്ടോകളും മ്യൂസിയത്തെ ഏറെ ആകര്‍ഷിക്കുന്നു. മുന്‍കാലങ്ങളില്‍ തേയിലയില്‍ മരുന്ന് തളിക്കാനുപയോഗിക്കുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ വൈവിധ്യമായ കാഴ്ചകളും മ്യൂസിയത്തിലുണ്ട്. മ്യൂസിയം സ്ഥിതി ചെയ്യുന്ന അച്ചൂരിന്റെ മാപ്പും ശ്രദ്ധേയമാണ്.

അച്ചൂര്‍ സ്‌കൂള്‍, അച്ചൂര്‍പാലം, ദേവാലയം, ഫാക്ടറി തുടങ്ങിയ പ്രദേശത്തെ പ്രധാനസ്ഥലങ്ങളെല്ലാം തന്നെ ഈ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തേയിലയുടെ ചരിത്രവുമായി വയനാടിന് അടുത്ത ബന്ധമുണ്ട്. 1908 മുതല്‍ വയനാട്ടില്‍ തേയിലകൃഷി ആരംഭിച്ചതായി മ്യൂസിയത്തിലെ രേഖകള്‍ വ്യക്തമാക്കുന്നു. ഹാരിസണ്‍സ് മലയാളത്തിന്റെ സംസ്ഥാനത്തെ 24 തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച 60-ഓളം ഉപകരണങ്ങളാണ് നിലവില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

4000 സ്‌ക്വയര്‍ഫീറ്റില്‍ വ്യാപിച്ചുകിടക്കുന്ന മ്യൂസിയത്തില്‍ ആറ് മാസത്തിനുള്ളില്‍ 200-ഓളം ഉപകരണങ്ങളെത്തിക്കാനാണ് ശ്രമമമെന്ന് ഹാരിസണ്‍സ് ഡെപ്യൂട്ടി മാനേജര്‍ മെര്‍ലിന്‍ ജിയോ, വയനാട് ഗ്രൂപ്പ് മാനേജര്‍ ബെനില്‍ ജോണ്‍ എന്നിവര്‍ പറഞ്ഞു. ഫാം ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ടാമത്തെ ടീ മ്യൂസിയമാണ് വയനാട്ടില്‍ ഒരുക്കിയിട്ടുള്ളതെന്നും ഇരുവരും പറഞ്ഞു. മ്യൂസിയത്തിന്റെ മൂന്നാമത്തെ നിലയില്‍ ടീ ബാറാണ് പ്രവര്‍ത്തിക്കുന്നത്. മ്യൂസിയത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ചായയുടെ രുചിയറിയുന്നതിനായി പ്രത്യേക സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്. കേരളത്തിന്റെ ഇഷ്ടപാനീയങ്ങളിലൊന്നാണ് ചായയെങ്കിലും അതിന്റെ രുചിഭേദങ്ങള്‍ പലര്‍ക്കും അപ്രാപ്യമാണ്.
ആ സാഹചര്യത്തില്‍ കൂടിയാണ് വ്യത്യസ്തങ്ങളായ ചായയുടെ രുചിയറിയുന്നതിനായി മ്യൂസിയത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് വയസുവരെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. എട്ട് മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 30 രൂപയും, അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണ് പ്രവേശനഫീസ്. മ്യൂസിയത്തെ കുറിച്ചറിയുവാനും ആശയങ്ങള്‍ പങ്കുവെക്കാനും ടീ ടൗണ്‍ കേരള എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പുമുണ്ട്. ഒക്‌ടോബര്‍ എട്ടിന് സി കെ ശശീന്ദ്രനാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

Wayanad
English summary
Tea Museum at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X