വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തരിയോട് ഗ്രാമപഞ്ചായത്തും യുഡിഎഫിന്; മാസങ്ങള്‍ക്കിടെ ഇടതുമുന്നണിക്ക് നഷ്ടമാവുന്ന മൂന്നാമത്തെ ഗ്രാമപഞ്ചായത്ത്!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ തരിയോട് ഗ്രാമപഞ്ചായത്തിലും ഇനി യു ഡി എഫ് ഭരണം. പ്രസിഡന്റായി കോണ്‍ഗ്രസിലെ ഷീജ ആന്റണിയെയും വൈസ് പ്രസിഡന്റായി മുസ്ലീംലീഗിലെ കൈ സന്തോഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഷീജ ഏഴാംവാര്‍ഡായ പാമ്പുംകുനിയില്‍ നിന്നും സന്തോഷ് ആറാം വാര്‍ഡായ ചെന്നലോട് നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

<strong>പത്മകുമാര്‍ തെറിക്കും? ദേവസ്വം ബോര്‍ഡില്‍ അഴിച്ചുപണിയ്ക്ക് സിപിഎം... ശബരിമലയില്‍ പുതിയ വിവാദങ്ങള്‍</strong>പത്മകുമാര്‍ തെറിക്കും? ദേവസ്വം ബോര്‍ഡില്‍ അഴിച്ചുപണിയ്ക്ക് സിപിഎം... ശബരിമലയില്‍ പുതിയ വിവാദങ്ങള്‍

കഴിഞ്ഞ മാസമാണ് പ്രതിപക്ഷാംഗങ്ങള്‍ അവിശ്വാസപ്രമേയത്തിലൂടെ സി പി എമ്മിലൈ റീന സുനിലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ഇതിന് പിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫ് രാജി വെച്ചൊഴിഞ്ഞിരുന്നു. ഈ രണ്ട് സ്ഥാനത്തേക്കായിരുന്നു വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ഷീജ ആന്റണിക്ക് ആറും എല്‍ഡിഎഫ് സ്ഥാ നാര്‍ത്ഥി റീന സുനിലിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു.

Sreeja and KV Santhosh

ബി ജെ പി വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് നാല്, മുസ്ലിം ലീഗ് രണ്ട് എന്നിങ്ങനെ യുഡിഎഫിന് ആറും, സിപിഎം നാല്, സിപിഐ ഒന്ന് എന്നിങ്ങനെ എല്‍ഡിഎഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. തരിയോട് മുത്ത ങ്ങപറമ്പില്‍ ആന്റണിയുടെ ഭാര്യയാണ് ഷീജ. 2013-15 വര്‍ഷത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഷീജ ആന്റണി.

നേരത്തെ മുസ്ലീംലീഗിന്റെ പിന്തുണയോടെയായിരുന്നു പഞ്ചായത്തില്‍ എല്‍ ഡി എഫ് ഭരണം പിടിച്ചത്. നേരത്തെ കോണ്‍ഗ്രസ് വിമതനായ നജീം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യു ഡി എഫ് പക്ഷത്ത് ചേര്‍ന്നതോടെ മുട്ടില്‍ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറത്തറയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച് എല്‍ ഡി എഫ് പക്ഷത്തായിരുന്ന എം പി നൗഷാദ് യു ഡി എഫിനൊപ്പം ചേര്‍ന്നതോടെയാണ് ഭരണമാറ്റമുണ്ടായത്. നൗഷാദ് തന്നെയാണ് നിലവില്‍ പ്രസിഡന്റ്.

ഏതാനം മാസങ്ങള്‍ക്കിടെ മൂന്നാമത്തെ പഞ്ചായത്തിന്റെ ഭരണമാണ് എല്‍ ഡി എഫിന് നഷ്ടമാവുന്നത്. ബത്തേരി നഗരസഭയിലും യു ഡി എഫ് അവിശ്വാസത്തിനൊരുങ്ങുകയാണ്. ഇവിടെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ബി ജെ പിയുടെ നിലപാടിയായിരിക്കും നിര്‍ണായകമാവുക. നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാര്‍ഡില്‍ പീഡനക്കേസില്‍ കുടങ്ങിയ പ്രസിഡന്റ് രാജിവെച്ചതിനെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പ് ഈ മാസം നടക്കും. ഇവിടെ ജയിക്കുന്നയാളായിരിക്കും സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ പഞ്ചായത്ത് പ്രസിഡന്റാവുക.

Wayanad
English summary
Thariode Panchayath UDF in rule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X